നിയമലംഘനം; അബുദാബിയിൽ റസ്റ്ററന്റ് അടച്ചുപൂട്ടി

Mail This Article
×
അബുദാബി ∙ അബുദാബിയിൽ പൊതുജനാരോഗ്യത്തിന് ഭീഷണിയായ മറ്റൊരു റസ്റ്ററന്റ് കൂടി അധികൃതർ അടച്ചുപൂട്ടി. ന്യൂ ഷഹാമയിൽ സ്ഥിതി ചെയ്യുന്ന കോഹിനൂർ റസ്റ്ററന്റാണ് പൂട്ടിയത്. അബുദാബി എമിറേറ്റിലെ ഭക്ഷണവുമായി ബന്ധപ്പെട്ട 2008 ലെ നിയമത്തിന്റെയും അനുബന്ധ നിയമങ്ങളുടെയും ലംഘനമാണ് ഇതെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് അബുദാബി കൃഷി, ഭക്ഷ്യ സുരക്ഷാ അതോറിറ്റിയുടെ നടപടി.
എമിറേറ്റിലെ ഭക്ഷണശാലകളിൽ അധികൃകർ പതിവായി പരിശോധനകൾ നടത്താറുണ്ട്. പലപ്പോഴും പ്രാദേശിക മാനദണ്ഡങ്ങൾ പാലിക്കാത്തതോ ഭക്ഷണവുമായി ബന്ധപ്പെട്ട ആരോഗ്യ, സുരക്ഷാ നിയമങ്ങൾ ലംഘിക്കുന്നതോ ആയ സ്ഥാപനങ്ങൾ അടച്ചുപൂട്ടുന്നു.
English Summary:
Authorities in Abu Dhabi have closed another restaurant for posing a threat to public health.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.