ADVERTISEMENT

കുവൈത്ത്‌സിറ്റി∙ പ്രവാസി മലയാളി യുവാവിനെ ജോലി ചെയ്യുന്ന വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കാസര്‍കോട് നീലേശ്വരം കൊമ്പന്‍തവടി പരപ്പ കൊച്ചുവീട്ടിൽ ആദര്‍ശ് രാജു (28) വിനെയാണ് വ്യാഴാഴ്ച രാത്രി  തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.

ആദർശ് ഡ്രൈവറായി ജോലി ചെയ്യുന്ന സഅദ് അബ്ദുള്ള സിറ്റി പ്രദേശത്തെ തൊഴിലുടമയായ  സ്വദേശിയുടെ വീട്ടിലാണ് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇക്കഴിഞ്ഞ ജനുവരിയിലാണ് ആദര്‍ശ് ഡ്രൈവര്‍ ജോലിക്കായി കുവൈത്തില്‍ എത്തിയത്. അവിവാഹിതനാണ്.

കൊമ്പന്‍തവടി പരപ്പ കൊച്ചു വീട്ടില്‍ രാജുവിന്റെയും ബിന്ദുവിന്റെയും മകനാണ്. സഹോദരങ്ങള്‍: അര്‍ജുന്‍, ബിന്ദുജ. ഔദ്യോഗിക നടപടിക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം നാട്ടിലെത്തിക്കും. 

English Summary:

Kasaragod native died in Kuwait.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com