ADVERTISEMENT

ജുബൈൽ ∙ പത്തനംതിട്ട സ്വദേശിയായ നഴ്സ് ഹൃദയാഘാതത്തെ തുടർന്ന് സൗദി അറേബ്യയിലെ ജുബൈലിൽ അന്തരിച്ചു. ജുബൈലിൽ ജോലിചെയ്യുന്ന കോഴിക്കോട് പെരുവയൽ,പൂവത്തുപറമ്പ്, കോയങ്കോട്ട് കുന്നുമ്മൽ വീട്ടിൽ  ശ്രീകുമാറിന്റെ ഭാര്യ ലക്ഷ്മി (34) ആണ് മരിച്ചത്. 

പത്തനംതിട്ട വള്ളംകുളം ഈസ്റ്റ് കുന്നത്തേട്ട് വീട്ടിൽ കുടുംബാംഗമാണ് മരിച്ച ലക്ഷ്മി. മുരളീധരൻ, സബിത എന്നിവർ മാതാപിതാക്കളാണ്. സഹോദരൻ നന്ദു മുരളി (സൗദി, നജ്റാൻ)

ജുബൈൽ അൽ മന ജനറൽ ആശുപത്രിയിലെ എമർജൻസി വിഭാഗത്തിലെ നഴ്സായിരുന്നു ലക്ഷ്മി. ഇന്നലെ രാത്രി ഭർത്താവ് ശ്രീകുമാറിനും മകൾ ദേവികയ്ക്കുമൊപ്പം ഷോപ്പിങ് കഴിഞ്ഞ് മടങ്ങിയെത്തിയ ലക്ഷ്മിക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടു. ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.

നവോദയ കുടുംബവേദി ജുബൈൽ ടൗൺ ഏരിയ സാമൂഹ്യക്ഷേമ കൺവീനറുമായ ഭർത്താവ് ശ്രീകുമാറിനൊപ്പം നവോദയ കുടുംബവേദിയുടെ ടയോട്ട യൂണിറ്റ്  എക്സിക്യൂട്ടീവ് കമ്മറ്റിയംഗം എന്ന നിലയിൽ ലക്ഷ്മി പ്രവാസി മലയാളികളുടെ സാമൂഹിക,സാംസ്കാരിക  പ്രവർത്തനങ്ങളിൽ സജീവമായിരുന്നു.

മൃതദേഹം ജുബൈൽ അൽ മന ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. 

English Summary:

Malayali nurse dies of heart attack in Jubail.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com