ADVERTISEMENT

ഷാർജ ∙ ലോകോത്തര നിലവാരത്തിലുള്ള സുഗന്ധോത്പന്നങ്ങളുടെ വിപുലമായ ശേഖരവുമായി ഊദ് വേൾഡിന്റെ പുതിയ ഷോറൂം ഷാർജ ന്യൂ മുവൈലിയയിൽ പ്രവർത്തനം ആരംഭിച്ചു. ബിസിനസ്, സാമൂഹിക, സാംസ്കാരിക രംഗങ്ങളിലെ പ്രമുഖ വ്യക്തിത്വങ്ങളുടെ സാന്നിധ്യത്തിൽ ഡയറക്ടർ മൊയ്തീൻ വട്ടംകണ്ടത്തിൽ ഉദ്ഘാടനം നിർവഹിച്ചു.

മാനേജിങ് ഡയറക്ടർ സംജീർ യൂസഫലി, ഡയറക്ടർമാരായ നിസ്താർ യൂസഫലി, ഹാജറ കള്ളിയത്ത്, ഇല്യാസ്, വി.കെ. ഷമീമ സംജീർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു. ഉദ്ഘാടനത്തോടനുബന്ധിച്ച് ഊദ് വേൾഡിന്റെ ഏറ്റവും പുതിയ ഉൽപന്നമായ ലവ് സ്റ്റോറിയുടെ പ്രകാശനവും നടന്നു.

ഷോറൂമിന്റെ ഉദ്ഘാടനത്തോടനുബന്ധിച്ച് ആകർഷകമായ ഓഫറുകളും ഒരുക്കിയിട്ടുണ്ട്. നിലവിലുള്ള ഓഫറുകൾക്ക് പുറമെ 300 ദിർഹത്തിന് സാധനങ്ങൾ വാങ്ങുന്നവർക്ക് സിഗ്നേച്ചർ ഗിഫ്റ്റ് ബോക്സും 500 ദിർഹത്തിന് പർച്ചേസ് ചെയ്യുന്നവർക്ക് ലക്ഷ്വറി ഗിഫ്റ്റ് ബോക്സും ലഭിക്കും.


അറബിക് കലാകാരന്മാർ അവതരിപ്പിച്ച വർണ്ണാഭമായ ലബനീസ് സാഫ, തനൂറ നൃത്തങ്ങൾ എന്നിവ ഉദ്ഘാടന ചടങ്ങിന് കൂടുതൽ മനോഹാരിത നൽകി. സ്റ്റാർ മീഡിയയുടെ വി.കെ. ഷെബിൻ പരിപാടിക്ക് നേതൃത്വം നൽകി.

English Summary:

Oud World's new showroom opens in Sharjah's New Muwailiya with a wide range of world-class fragrances.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com