ADVERTISEMENT

ദോഹ ∙ ഖത്തറിൽ വേനൽ കടുക്കുന്നു. വിവിധ പ്രദേശങ്ങളിൽ പകൽ താപനില 40 ഡിഗ്രി സെൽഷ്യസ് കടന്നു. വരും ദിനങ്ങളിൽ ഇനിയും ചുടേറുമെന്ന് കാലാവസ്ഥാ വകുപ്പ്.വെള്ളിയാഴ്ച ഏറ്റവും കൂടുതൽ താപനില രേഖപ്പെടുത്തിയത് അബു സമ്രയിലാണ്-42 ഡിഗ്രി സെൽഷ്യസ്. ദോഹ നഗരത്തിൽ കൂടിയ താപനില 36 ഡിഗ്രി സെൽഷ്യസും കുറഞ്ഞ താപനില 25 ഡിഗ്രി സെൽഷ്യസുമായിരുന്നു. 

അൽ വക്ര, മിസൈദ്, അൽഖോർ, അൽ റുവൈസ്, ദുഖാൻ എന്നിവിടങ്ങളിലും പകൽ ചൂടേറി തുടങ്ങി.വേനൽചൂടിൽ തളരാതിരിക്കാൻ ആവശ്യമായ മുൻകരുതലുകൾ സ്വീകരിക്കുന്നത് വേനൽക്കാല രോഗങ്ങളെ പ്രതിരോധിക്കാൻ സഹായകമാകുമെന്ന് ആരോഗ്യ വിദഗ്ധർ മുന്നറിയിപ്പ് നൽകി. 

English Summary:

Temperatures increased in Qatar. Residents and visitors should take necessary precautions to avoid heatstroke and other heat-related illnesses.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com