മനാമയിലെ താമസസ്ഥലത്ത് അബോധാവസ്ഥയിൽ കണ്ടെത്തിയ മലയാളി യുവാവ് മരിച്ചു; നോവായി ഫായിസ്

Mail This Article
×
കുവൈത്ത് സിറ്റി ∙കുവൈത്തിൽ നിന്ന് ബഹ്റൈനിൽ സന്ദർശനത്തിന് പോയ മലയാളി യുവാവ് മരിച്ചു. കോഴിക്കോട് കാപ്പാട് സ്വദേശി ബഷീറിന്റെ മകൻ ഫായിസ് (20) ആണ് ബഹ്റൈനിലെ താമസസ്ഥലത്ത് മരിച്ചത്. കഴിഞ്ഞ ദിവസം കുവൈത്തിൽ നിന്നും വാണിജ്യ ആവശ്യത്തിന് പിതാവിനോടൊപ്പം ബഹ്റൈനിലെത്തിയതായിരുന്നു ഫായിസ്.
മനാമയിലെ താമസസ്ഥലത്ത് പുലർച്ചെ അബോധാവസ്ഥയിൽ കണ്ടെത്തിയ ഫായിസിനെ സൽമാനിയ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഹൃദയാഘാതമാണ് മരണകാരണമെന്ന് പ്രാഥമിക നിഗമനം. സൽമാനിയ ആശുപത്രിയിലെ മോർച്ചറിയിലുള്ള മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടിക്രമങ്ങൾ സ്വീകരിച്ചു വരികയാണ്.
മാതാവ്: ഫാത്തിമ (കുവൈത്ത്), സഹോദരങ്ങൾ: ഫസ്ലാൻ (വിദ്യാർഥി-ജോർജിയ), ഫായിഖ് (കുവൈത്ത്)
English Summary:
Faiz (20),young Malayali man who went to Bahrain from Kuwait for a visit has died due to heart attack.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.