ADVERTISEMENT

മനാമ ∙ ബഹ്റൈനിൽ പൂർണമായും ചിത്രീകരിച്ച ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ത്രീഡി സാങ്കേതിക വിദ്യ ഉപയോഗപ്പെടുത്തിയ മലയാളത്തിലെ ആദ്യ ഹ്രസ്വ ചിത്രമായ "സ്റ്റാർസ് ഇൻ ദി ഡാർക്നസ്" സിനിമ  കേരള സ്റ്റേറ്റ് ഫിലിം ഡെവലപ്മെൻറ് കോർപറേഷന്റെ (KSFDC) ആഭിമുഖ്യത്തിൽ തിരുവനന്തപുരത്ത് പ്രദ‍ശിപ്പിക്കുമെന്ന് അണിയറ പ്രവർത്തകർ വാർത്താ സമ്മേളനത്തിൽ  അറിയിച്ചു.

കേരളത്തിലെ സമൂഹിക, സാംസ്കാരിക, രാഷ്ട്രീയ രംഗത്തെ പ്രമുഖ വ്യക്തികൾ ഉൾപ്പെടെയുള്ള ക്ഷണിക്കപ്പെട്ട അതിഥികളുടെ മുന്നിൽ ഏപ്രിൽ 26 ന് നിള തിയറ്ററിലായിരിക്കും  സിനിമാ പ്രദർശനം നടക്കുക. ഏപ്രിൽ 4 ന് മനാമയിലെ എപിക്സ് തിയറ്ററിന്റെ രണ്ട് സ്ക്രീനുകളിലായിരുന്നു ഇതിന്റെ ആദ്യ പ്രദർശനം. കോൺവെക്സിന്റെ സഹകരണത്തോടെ  പ്രദർശിപ്പിച്ച പ്രീമിയർ ഷോയിൽ ബഹ്റൈനിലെ വിവിധ മേഖലകളിലെ പ്രമുഖർ പങ്കെടുത്തു.

പ്രേക്ഷകരുടെ മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിച്ചതെന്ന്  ഇതിന്റെ അണിയറ പ്രവർത്തകർ പറഞ്ഞു. ചിത്രത്തിന്റെ തുടർന്നുള്ള പ്രദർശനങ്ങൾ ഉടൻ തന്നെ ഉണ്ടാകുമെന്നും ഇവർ  അറിയിച്ചിട്ടുണ്ട്.  ബഹ്റൈൻ പ്രവാസിയും എഴുത്തുകാരിയും കലാകാരിയുമായ ലിനി സ്റ്റാൻലി രചനയും തിരക്കഥയും സംവിധാനവും നിർവഹിച്ചിരിക്കുന്ന ചിത്രം ഇടത്തൊടിഫിലിംസ്  'ലിൻസ മീഡിയായാണ് തിയറ്ററിൽ എത്തിച്ചിരിക്കുന്നത്.'റേഡിയോ, ടെലിവിഷൻ, സ്റ്റേജ് ഷോ  അവതാരകനും, നാടക, ചലച്ചിത്ര നടനുമായ ബഹ്‌റൈൻ പ്രവാസി വിനോദ് നാരായണൻ, സമിത എന്നിവർ മുഖ്യ വേഷങ്ങൾ കൈകാര്യം ചെയ്തിരിക്കുന്നു. ഒപ്പം ബഹ്റൈനിൽ നിന്നുമുള്ള 40ലധികം കലാകാരന്മാർ  വിവിധ വേഷങ്ങളിൽ പ്രത്യക്ഷപ്പെടുന്നു. ചലച്ചിത്ര സീരിയൽ രംഗത്ത് അണിയറ പ്രവർത്തകൻ  വിനോദ് ആറ്റിങ്ങൽ, ബഹ്റൈൻ പ്രവാസിയായ സ്റ്റാൻലി തോമസ് എന്നിവരാണ് പ്രൊഡക്ഷൻ എക്സിക്യൂട്ടീവുകളായി പ്രവർത്തിച്ചത്. ജേക്കബ് ക്രിയേറ്റീവ് ബീസ് ആണ് ക്യാമറ, എഡിറ്റിങ് എന്നിവ നിർവഹിച്ചിരിക്കുന്നത്. ഗാനങ്ങൾ പ്രജോദ് കൃഷ്ണ, ശ്രീഷ്മ ജിലീബ് എന്നിവരാണ്. സാങ്കേതിക വിദ്യ കൈകാര്യം ചെയ്തിരിക്കുന്നത് തിരുവനന്തപുരം മായൻസ് സ്റ്റുഡിയോ അരുൺ, ബിബിൻ എന്നിവരാണ്.

English Summary:

First AI short film shot in Bahrain to be screened in Thiruvananthapuram

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com