ADVERTISEMENT

ജുബൈൽ ∙ ഹൃദയാഘാതത്തെ തുടർന്ന് അന്തരിച്ച പത്തനംതിട്ട സ്വദേശിനിയായ ആരോഗ്യ പ്രവർത്തക ലക്ഷ്മി ശ്രീകുമാറി (34)ന്റെ  മൃതദേഹം ഇന്ന്(ചൊവ്വ) നാട്ടിലെത്തിക്കും. ജുബൈൽ അൽ മന ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിൽ നഴ്സായി ജോലി ചെയ്തു വരികയായിരുന്നു. ഭർത്താവ് ശ്രീകുമാറിനും മകൾ ദേവികയ്ക്കുമൊപ്പം ഷോപ്പിങ്ങിന് പോയി മടങ്ങിയെത്തിയ ശേഷം ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ശനിയാഴ്ച പുലർച്ചെയോടെ നില ഗുരുതരമാവുകയായിരുന്നു.

 ഇന്ന് (ചൊവ്വ) രാത്രി ദമാം രാജ്യാന്തര വിമാനത്താവളത്തിൽ നിന്നും പുറപ്പെടുന്ന എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിൽ മൃതദേഹം തിരുവനന്തപുരത്ത് എത്തിക്കും. ഭർത്താവ് ശ്രീകുമാറും മകൾ ദേവികയും മൃതദേഹത്തെ അനുഗമിക്കും. സംസ്കാരം വ്യാഴാഴ്ച രാവിലെ 11ന് തിരുവല്ല, വള്ളംകുളം, കുന്നത്തേട്ട് വീട്ടുവളപ്പിൽ നടക്കും.

കോഴിക്കോട്, പെരുവയൽ, പൂവത്തുപറമ്പ്, കോയങ്കോട്ട് കുന്നുമ്മൽ വീട്ടിലെ അംഗമായ ഭർത്താവ് ശ്രീകുമാർ ജുബൈലിൽ ജോലി ചെയ്യുകയാണ്. ഏക മകൾ ദേവിക ജുബൈൽ ഇന്ത്യൻ സ്കൂളിലെ അഞ്ചാം ക്ലാസ് വിദ്യാർഥിനിയാണ്. 

ജുബൈലിലെ പ്രവാസി മലയാളികളുടെ സാമൂഹിക സാംസ്കാരിക മേഖലകളിൽ സജീവമായിരുന്ന ലക്ഷ്മി നവോദയ കുടുംബ വേദി ടൊയോട്ട യൂണിറ്റ് എക്സിക്യൂട്ടീവ് അംഗമായിരുന്നു. പത്തനംതിട്ട, ഇരവിപേരൂർ, വള്ളംകുളം ഈസ്റ്റ്, കുന്നത്തേട്ട് വീട്ടിലെ മുരളീധരന്റെയും സബിതയുടെയും മകളാണ്. നന്ദു മുരളിയാണ് സഹോദരൻ (സൗദി, നജ്റാൻ).

മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള നിയമനടപടിക്രമങ്ങൾ പൂർത്തീകരിക്കുന്നതിന് നവോദയ പ്രവർത്തകരായ പ്രജീഷ് കറുകയിൽ, ഗിരീഷ് നീരാവിൽ, ഷാജിദിൻ നിലമേൽ, സാമൂഹ്യ പ്രവർത്തകൻ സലീം ആലപ്പുഴ, അൽമന ആശുപത്രിയിലെ സഹപ്രവർത്തകരായ ജിന്റോ തോമസ്, ശ്രീധരൻ എന്നിവർ നേതൃത്വം നൽകി. ജുബൈലിലെ പ്രവാസി മലയാളികളുടെ സാമൂഹിക സാംസ്കാരിക പ്രവർത്തനങ്ങളിൽ സജീവമായിരുന്ന ലക്ഷ്മിയുടെ നിര്യാണത്തിൽ ജുബൈൽ നവോദയ ഉൾപ്പെടെ വിവിധ മലയാളി പ്രവാസി സംഘടനകൾ അനുശോചനം അറിയിച്ചു.

English Summary:

Lakshmi Sreekumar (34), Malayali health worker died of heart attack in Jubail

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com