സൗദിയിലെ വിഎഫ്എസ് ഓഫിസ് ഇനി അബഹയിൽ

Mail This Article
×
അബഹ∙ സൗദി അറേബ്യയിലെ ഖമീസ് മുഷൈത്തിൽ പ്രവർത്തിച്ചിരുന്ന വിഎഫ്എസ് (വീസ ഫെസിലിറ്റേഷൻ സർവീസസ്) ഓഫിസ് അബഹയിലേക്ക് മാറ്റി. അബഹ ചേംബർ ഓഫ് കൊമേഴ്സ് ഓഫിസ് സമുച്ചയത്തിലാണ് പുതിയ ഓഫിസ് പ്രവർത്തനം ആരംഭിച്ചിരിക്കുന്നത്.
ഇന്ത്യക്കാർക്കായുള്ള വിവിധ സേവനങ്ങൾക്കായി ഇനി മുതൽ ഈ പുതിയ കേന്ദ്രത്തെ സമീപിക്കേണ്ടതാണ്. ഖമീസ് മുഷൈത്തിൽ നിന്ന് അബഹയിലേക്കുള്ള റോഡിൽ, ഫോറിൻ അഫയേഴ്സ് കെട്ടിടത്തിലാണ് വിഎഫ്എസ് ഓഫിസ് സ്ഥിതി ചെയ്യുന്നത്.
English Summary:
The VFS office operating in Khamis Mushait, Saudi Arabia, has been relocated to Abha.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.