ദുബായിൽ രണ്ട് ഇന്ത്യക്കാർ കൊല്ലപ്പെട്ടു; ഒരു ഇന്ത്യക്കാരന് പരുക്ക്, പ്രതി സഹപ്രവർത്തകൻ

Mail This Article
×
ദുബായ് ∙ ദുബായിൽ ബേക്കറി തൊഴിലാളികളായ 2 ഇന്ത്യക്കാർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. തെലങ്കാന നിർമൽ ജില്ലയിലെ സോഅൻ ഗ്രാമക്കാരനായ അഷ്ടപു പ്രേംസാഗർ(35), നിസാമാബാദ് സ്വദേശി ശ്രീനിവാസ് എന്നിവരാണ് മരിച്ചത്. വാക്കു തർക്കത്തെ തുടർന്ന് ഈ മാസം 11ന് കൂടെ ജോലി ചെയ്യുന്ന അന്യരാജ്യക്കാരൻ ഇരുവരെയും കുത്തിക്കൊന്നതായിട്ടാണ് റിപ്പോർട്ടുകൾ.
സംഭവത്തിൽ ഒരു തെലങ്കാന സ്വദേശിക്ക് പരുക്കേൽക്കുകയും ചെയ്തു. ഇദ്ദേഹം ആശുപത്രിയിൽ ചികിത്സയിലാണ്. പ്രേംസാഗർ കഴിഞ്ഞ ആറ് വർഷത്തോളമായി ഇതേ ബേക്കറിയിൽ തൊഴിലാളിയാണ്. രണ്ടു വർഷം മുൻപാണ് അവസാനമായി നാട്ടിൽ അവധിക്ക് പോയതെന്ന് പ്രേംസാഗറിന്റെ അമ്മാവൻ എ.പൊഷെട്ടി പറഞ്ഞു. ഭാര്യയും രണ്ട് മക്കളുമുണ്ട്. മൃതദേഹങ്ങൾ നാട്ടിലേക്ക് കൊണ്ടുപോകാനുള്ള നടപടികൾ പൂർത്തിയായി വരുന്നു.
English Summary:
2 Indians killed in Dubai
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.