കെ.എം.സീതി സാഹിബിനെ അനുസ്മരിച്ച് ദുബായ് കെഎംസിസി

Mail This Article
ദുബായ് ∙ കെ.എം.സീതി സാഹിബിന്റെ വിദ്യാഭ്യാസ നവോത്ഥാന പ്രവർത്തനങ്ങൾ കാലോചിത പദ്ധതികൾ ആവിഷ്കരിച്ച് തുടരണമെന്ന് ദുബായ് കെഎംസിസി പ്രസിഡന്റ് ഡോ. അൻവർ അമീൻ പറഞ്ഞു. മുൻ നിയമസഭാ സ്പീക്കറും മുസ്‌ലിം ലീഗ് നേതാവുമായിരുന്ന സീതി സാഹിബിന്റെ ചരമ വാർഷികത്തോടനുബന്ധിച്ച് തൃശൂർ ജില്ല കെ.എം.സി.സി സംഘടിപ്പിച്ച സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
മലബാറിൽ പ്രാഥമിക വിദ്യാലയത്തെക്കുറിച്ച് ചിന്തിക്കുന്ന അവസരത്തിൽ തൊഴിൽ പരിശീലന വിദ്യാഭ്യാസത്തിന് പ്രാധാന്യം നൽകി തിരൂർ പോളിടെക്നിക് ആരംഭിക്കാൻ നേതൃത്വം നൽകിയ വ്യക്തിയായിരുന്നു അദ്ദേഹം. കേരളത്തിൽ സ്വകാര്യ സർവകലാശാലയ്ക്ക് സീതിസാഹിബിന്റെ പേരിടണമെന്നും ആവശ്യപ്പെട്ടു.
പ്രസിഡന്റ് ജമാൽ മനയത്ത്, അമീർ അഹമ്മദ് മണപ്പാട്ട്, എം.സി.എ.നാസർ, മച്ചിങ്ങൽ രാധാകൃഷ്ണൻ, ഇസ്മയിൽ ഏറാമല, മുഹമ്മദ് വെട്ടുകാട്, അബ്ദുസമദ് ചാമക്കാല, ചെമ്മുകൻ യാഹുമോൻ, അബ്ദുൽഖാദർ അരിപ്പാമ്പ്ര, പി.വി.നാസർ, കെ.പി.എ.സലാം, റീന സലീം, അഷറഫ് കൊടുങ്ങല്ലൂർ, ഗഫൂർ പട്ടിക്കര എന്നിവർ പ്രസംഗിച്ചു.