ADVERTISEMENT

കുവൈത്ത് സിറ്റി ∙ അഹ്മദി ഔവര്‍ ലേഡി ഓഫ് അറേബ്യ കത്തോലിക്കാ പള്ളിയില്‍ പെസഹാ തിരുനാള്‍ ആഘോഷിച്ചു. രാവിലെ ആറ് മണിക്ക് സിറോ മലബാര്‍ ആരാധന ക്രമത്തിലുള്ള പ്രത്യേക പെസഹാ ശുശ്രൂഷയ്ക്ക് ഇടവക വൈദികന്‍ ജിജോ തോമസ് കല്ലേലില്‍(കപ്പൂച്ചിന്‍), ഫാ. ജോണി ആന്റണി എന്നിവര്‍ നേത്യത്വം നല്‍കി.

ഫാ. ജിജോ സന്ദേശം നൽകി. യേശുവിന്റെ കാല്‍ കഴുക്കലിനെ അനുസ്മരിപ്പിച്ച് പ്ലസ് ടു പഠനം പൂര്‍ത്തിയാക്കി ഉപരിപഠനത്തിന് പോകുന്ന 12 പേരുടെ കാല്‍ കഴുക്കലും നടത്തി.

ശുശ്രൂഷയ്ക്ക് ശേഷം ശിഷ്യന്മാര്‍ക്കും ശുശ്രൂഷ ഗണത്തിലുള്ള ബാലിക ബാലന്മാര്‍ക്ക് പെസഹാ അപ്പവും നല്‍കി.

വ്യാഴാഴ്ച വൈകുന്നേരം 6 മണിക്ക് അഹ്മദി ഔവര്‍ ലേഡി ഓഫ് അറേബ്യ പള്ളിയിലെ ക്യാറ്റികിസം ബേ്ളാക്കില്‍ പ്രത്യേകം തയാറാക്കിയ വേദിയിലും സിറോ മലബാര്‍ ക്രമത്തിലുള്ള പെസഹാ ശുശ്രൂഷ ക്രമീകരിച്ചിട്ടുണ്ട്. രാത്രി പത്ത് മണിക്കും ലത്തീന്‍ ക്രമത്തിലുള്ള മലയാളത്തിലുള്ള ശുശ്രൂഷ ഉണ്ട്. വെള്ളിയാഴ്ച 11-ന്(സിറോ മലബാര്‍ ക്രമം), 3 മണി സമയത്ത് പീഡാനുഭവ തിരുകര്‍മ്മങ്ങള്‍. 

English Summary:

Maundy Thursday celebration at Our Lady of Arabia Church, Ahmadi, Kuwait

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com