ADVERTISEMENT

ദുബായ് ∙ ദുബായ് പൊലീസിലെ പോസിറ്റീവ് സ്പിരിറ്റ് കൗൺസിലിന്റെ സഹകരണത്തോടെ പവർ ഗ്രൂപ്പ് യുഎഇ സംഘടിപ്പിച്ച ജിസിസി കപ്പ് ഫുട്ബോൾ ടൂർണമെന്റിൽ കോസ്റ്റൽ ട്രിവാൻഡ്രം യുഎഇ ചാംപ്യന്മാരായി. ടൈബ്രേക്കറിൽ മൂന്നിനെതിരെ 4 ഗോളുകൾക്കാണ് ടോപ് ടെൻ ഒമാനെ പരാജയപ്പെടുത്തിയത്. 

നിശ്ചിത സമയത്ത് ഇരു ടീമുകളും ഓരോ ഗോൾ വീതം നേടി സമനില പാലിച്ചതിനെ തുടർന്നായിരുന്നു ടൈബ്രേക്കർ. സെമിയിൽ ടോപ് ടെൻ ഒമാൻ, ക്ലബ് ഡി സ്വാത് മാൾട്ടയെയും കോസ്റ്റൽ ട്രിവാൻഡ്രം, അജ്‌മാൻ അൽ സബ ഹസ്‍ലേഴ്സിനെയുമാണ് തോൽപ്പിച്ചത്.

കോസ്റ്റൽ ട്രിവാൻഡ്രത്തിന്റെ ഫൈസൽ (മികച്ച കളിക്കാരൻ), ജോൺ (മികച്ച വിദേശ കളിക്കാരൻ), ഷിജിൻ (ടോപ് സ്‌കോറർ), ടോപ് ടെൻ ഒമാനിലെ രതിൻ ലാൽ (മികച്ച ഡിഫൻഡർ) ഷഹബാസ് (മികച്ച ഗോൾകീപ്പർ) എന്നിവരാണ് മത്സരത്തിലെ കേമന്മാർ. ജേതാക്കൾക്ക്  25,000 ദിർഹവും റണ്ണേഴ്‌സ് അപ്പിന് 10,000 ദിർഹവും സമ്മാനിച്ചു. പവർ ഗ്രൂപ്പ് ഡയറക്ടർമാരായ അസ്‌ലം ചിറക്കൽപടി, ദിലീപ് കക്കാട്ട്, ഷമീർ വലവക്കാട്, ഷബീർ കേച്ചേരി, ബഷീർ കാട്ടൂർ, നാസർ മങ്കടവ്, ഹസ്സൻ പട്ടാമ്പി എന്നിവർ നേതൃത്വം നൽകി.

8 ടീമുകളിലായി 160 കളിക്കാർ പങ്കെടുത്തു. ഐഎസ്എൽ, ഐ ലീഗ്, സന്തോഷ് ട്രോഫി, യുഎഇ ലീഗ് കളിക്കാരും ആഫ്രിക്കൻ ദേശീയ ടീമുകളിലെ കളിക്കാരും അണിനിരന്നു. 'സേ നോ ടു ഡ്രഗ്സ്, യെസ് ടു ഗെയിം' എന്ന പ്രമേയത്തിൽ ദുബായ് പൊലീസ് ക്ലബ് സ്റ്റേഡിയത്തിലായിരുന്നു മത്സരങ്ങൾ.

English Summary:

Power Group UAE organized the GCC Cup football tournament

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com