ഹൃദയാഘാതം: പ്രവാസി മലയാളി റിയാദിൽ അന്തരിച്ചു; വിടപറഞ്ഞത് കണ്ണൂർ സ്വദേശി

Mail This Article
×
റിയാദ് ∙ പ്രവാസി മലയാളി ഹൃദയാഘാതം മൂലം റിയാദിലെ താമസ സ്ഥലത്ത് അന്തരിച്ചു. കണ്ണൂർ, കുറ്റൂർ, നെല്ലിയാട് സ്വദേശി പുതിയേടത്ത് വീട്ടിൽ, അജിത് കുമാർ(43) ആണ് മരിച്ചത്. താമസസ്ഥലത്ത് വച്ച് നെഞ്ചുവേദനയുണ്ടായതിനെ തുടർന്ന് മരണം സംഭവിക്കുകയായിരുന്നു.
ആറര വർഷത്തിലേറെയായി റിയാദിൽ ഹൗസ് ഡ്രൈവറായി ജോലി ചെയ്യുകയായിരുന്നു. തമ്പാൻ, പരേതയായ രുഗ്മിണി എന്നിവരാണ് മാതാപിതാക്കൾ. ഭാര്യ. വിജിന
റിയാദ് മലപ്പുറം ജില്ല കെഎംസിസി വെൽഫെയർ വിങ് ചെയർമാൻ റഫീഖ് ചെറുമുക്ക്, ജനറൽ കൺവീനർ റിയാസ് ചിങ്ങത്ത്, നസീർ കണ്ണീരി, ജാഫർ വീമ്പൂർ, അനസ് പെരുവള്ളൂർ എന്നിവരുടെ നേതൃത്വത്തിൽ മൃതദേഹം നാട്ടിലേക്ക് കൊണ്ട് പോകുന്നതിനുള്ള നടപടികൾ പുരോഗമിക്കുന്നു.
English Summary:
Pravasi Malayali passed away in Riyadh - Ajith Kumar
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.