ADVERTISEMENT

അബുദാബി ∙ ഇന്ത്യൻ ഇസ്ലാമിക് സെന്റർ കായികവിഭാഗം സംഘടിപ്പിച്ച എം.എം.നാസർ സ്മാരക ഫുട്ബോൾ ടൂർണമെന്റിൽ കാസർകോട് ജില്ലാ കെഎംസിസി ചാംപ്യന്മാരായി. എട്ടു ടീമുകൾ പങ്കെടുത്ത ടൂർണമെന്റിൽ ടീം ഫെയ്മസ് രണ്ടാം സ്ഥാനവും കണ്ണൂർ ജില്ലാ കെഎംസിസി പഴയങ്ങാടി ടൗൺ ടീം മൂന്നാം സ്ഥാനവും നേടി.

ഗൾഫിലും നാട്ടിലും ജീവകാരുണ്യജനസേവന രംഗത്ത് നിറഞ്ഞുനിന്ന ഇസ്ലാമിക് സെന്റർ മുൻ ഭാരവാഹി കൂടിയായിരുന്ന കാഞ്ഞങ്ങട്ടെ എം.എം.നാസറിന്റെ ഓർമയ്ക്കായി നടത്തുന്ന രണ്ടാമത് ഫുട്ബോൾ മത്സരം കാണാൻ അബുദാബി സായിദ് സ്പോർട്സ് സിറ്റിയിലേക്ക് നൂറുകണക്കിന് ആളുകൾ എത്തിയിരുന്നു.

സെന്റർ പ്രസിഡന്റ് പി.ബാവ ഹാജി ടൂർണമെന്റ് ഉദ്‌ഘാടനം ചെയ്തു. ജനറൽ സെക്രട്ടറി എം.ഹിദായത്തുല്ല,  സി.കെ.ഹുസൈൻ, ഷമീർ പുറത്തൂർ എന്നിവർ പ്രസംഗിച്ചു. വിജയികൾക്ക് ലുലു ഗ്രൂപ്പ് റീജനൽ ഡയറക്ടർ അജയ് കുമാർ ട്രോഫി സമ്മാനിച്ചു.

English Summary:

M.M. Nassar Memorial Football Tournament: Kasaragod District KMCC Champions

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com