ദുബായ് കെഎംസിസി മെഗാ രക്തദാന ക്യാംപ് മെയിൽ

Mail This Article
ദുബായ് ∙ ദുബായ് കെഎംസിസി കൈൻഡ്നെസ് ബ്ലഡ് ഡൊണേഷൻ ടീമുമായി സഹകരിച്ചു ഡോണേറ്റ് ബ്ലഡ്, സേവ് ലൈവ്സ്” എന്ന പ്രമേയത്തിൽ മെഗാ രക്തദാന ക്യാംപ് നടത്തും. ജദാഫിലുള്ള ദുബായ് ബ്ലഡ് ഡൊണേഷൻ സെന്ററിൽ മേയ് 4ന് രാവിലെ 8.30 മുതൽ ഉച്ചയ്ക്ക് 2.30 വരെയാണ് പരിപാടി. 5000 യൂണിറ്റ് രക്തം ദാനം ചെയ്യുന്ന പദ്ധതിക്ക് ഇതോടെ തുടക്കമാകും.
ദുബായുടെ വിവിധ ഭാഗങ്ങളിൽ നിന്ന് സൗജന്യ ബസ് സർവീസ് ഉണ്ടായിരിക്കും. രക്തദാനം ചെയ്യാൻ എത്തുന്നവർക്ക് സമ്മാനങ്ങൾ വിതരണം ചെയ്യുമെന്ന് ദുബായ് കെഎംസിസി പ്രസിഡന്റ് അൻവർ അമീൻ, ജനറൽ സെക്രട്ടറി യഹ്യ തളങ്കര, ട്രഷറർ പി. കെ. ഇസ്മായിൽ എന്നിവർ അഭ്യർഥിച്ചു.
യോഗത്തിൽ മെഡിക്കൽ ആൻഡ് ഇൻഷുറൻസ് വിങ് ചെയർമാൻ എ. സി. ഇസ്മായിൽ അധ്യക്ഷത വഹിച്ചു. ദുബായ് കെഎംസിസി ആക്ടിങ് ജനറൽ സെക്രട്ടറി അഡ്വ. ഇബ്രാഹിം ഖലീൽ ഉദ്ഘാടനം ചെയ്തു. ജനറൽ കൺവീനർ ഹംസ തൊട്ടി, പി വി നാസർ. അഫ്സല് മെട്ടമ്മൽ, അൻവർ ഷാദ് വയനാട്, സലാം കന്യപ്പാടി, അഹമ്മദ്ഗനി, അൻവർ ഷുഹൈൽ, ഷാജഹാൻ കൊല്ലം, ഡോ. ഇസ്മായിൽ, മുഹമ്മദ് ഹുസൈൻ, ഷൗക്കത്ത് അലി, എം. വി. നിസാർ തുടങ്ങിയവർ പ്രസംഗിച്ചു.