ADVERTISEMENT

ദുബായ് ∙ ഇൻഫിനിറ്റി ഭാഗത്തേക്ക് ജുമൈറ സ്ട്രീറ്റിനെ അൽ മിനാ സ്ട്രീറ്റുമായി ബന്ധിപ്പിക്കുന്ന പ്രധാന പാലം ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്പോർട് അതോറിറ്റി(ആർടിഎ) ഉദ്ഘാടനം ചെയ്തു. 985 മീറ്റർ വിസ്തൃതിയുള്ള പാലത്തിൽ രണ്ട് വരി പാതകളുണ്ടെന്നും മണിക്കൂറിൽ 3,200 വാഹനങ്ങൾക്ക് വരെ ഗതാഗതം സാധ്യമാകുമെന്നും അറിയിച്ചു.

ഷെയ്ഖ് റാഷിദ് റോഡിന്റെയും ഷെയ്ഖ് ഖലീഫ ബിൻ സായിദ് സ്ട്രീറ്റിന്റെയും ജങ്ഷനിൽ നിന്ന് അൽ മിന സ്ട്രീറ്റിലെ ഫാൽക്കൺ ഇന്റർസെക് ഷൻ വരെ 4.8 കിലോമീറ്റർ നീളമുള്ള അൽ ഷിന്ദഗ കോറിഡോർ മെച്ചപ്പെടുത്തൽ പദ്ധതിയുടെ നാലാം ഘട്ടത്തിന്റെ ഭാഗമാണ് ഈ പാലം.

ഗതാഗതക്കുരുക്കിന് പരിഹാരമാവുകയും ജുമൈറ സ്ട്രീറ്റിൽ നിന്ന് അൽ മിനാ സ്ട്രീറ്റ് വഴി ഇൻഫിനിറ്റി പാലത്തിലേക്ക് യാത്ര ചെയ്യുന്ന വാഹനമോടിക്കുന്നവരുടെ യാത്രാ സമയം 12 മിനിറ്റിൽ നിന്ന് 4 മിനിറ്റായി(67%) കുറയ്ക്കുകയും ചെയ്യും.

പുതിയ പാലം. Image Credit: RTA
പുതിയ പാലം. Image Credit: RTA

ട്രാഫിക് സിഗ്നലുകളില്ലാത്തതിനാൽ പാലത്തിലൂടെ തടസ്സമില്ലാത്ത ഗതാഗതം ഉറപ്പാക്കാം. നഗര ജനസംഖ്യ വർധിച്ചുവരുന്ന സാഹചര്യത്തിൽ അവരുടെ ആവശ്യങ്ങൾ നിറവേറ്റുന്നതിനുള്ള ദുബായ് നേതൃത്വത്തിന്റെ നിർദേശങ്ങൾ നടപ്പിലാക്കുന്നതിൽ പ്രതിജ്ഞാബദ്ധമാണെന്ന് ആർ‌ടി‌എ പറഞ്ഞു.

English Summary:

RTA Opens Key Bridge Linking Jumeirah Street to Al Mina Street Towards Infinity Bridge

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com