ഈസ്റ്റർ വിപണി സജീവം; വിഭവ വൈഭവിധ്യമായി ലുലുവിൽ അച്ചായൻസ് സദ്യ

Mail This Article
അബുദാബി ∙ യുഎഇ വിപണി ഈസ്റ്ററിനെ വരവേൽക്കാൻ ഒരുങ്ങി. ഇന്നും വാരാന്ത്യ അവധി കൂടിയായതിനാൽ എല്ലാവരും ഷോപ്പിങ് തിരക്കിലാണ്. അതേസമയം, ഷോപ്പിങ് ഗംഭീരമാക്കാൻ പതിനെട്ടിലേറെ വിഭവങ്ങളുള്ള അച്ചായൻസ് സദ്യ അടക്കം വിപുലമായ ഭക്ഷ്യോത്പന്നങ്ങളുടെ ശേഖരമാണ് ലുലു ഹൈപ്പർമാർക്കറ്റുകളിൽ ഒരുക്കിയിട്ടുള്ളത്.
വിവിധതരം കേക്കുകൾ, എഗ് ചോക്ലേറ്റ് അടക്കം വൈവിധ്യമാർന്ന ഉത്പന്നങ്ങൾ ലുലു സ്റ്റോറുകളിൽ ഉപഭോക്താക്കളെ കാത്തിരിക്കുന്നു. ആളുകളെ ഗൃഹാതുരതയിലേയ്ക്ക് കൂട്ടിക്കൊണ്ടുപോകുന്ന അച്ചായൻസ് സദ്യ ഏവരുടെയും മനം കവരുമെന്ന് അധികൃതർ പറഞ്ഞു.

പ്രോൺസ് മാംഗോ ഡ്രംസ്റ്റിക് കറി, മീൻ മുളകിട്ടത്, ബീഫ് ചില്ലി കൊക്കനട്ട് ഫ്രൈ, ചിക്കൻ നാടൻ ഫ്രൈ, ബീഫ് സ്റ്റൂ, അപ്പം, കോഴിപ്പിടി, കുത്തരിചോറ്, അവിയൽ, തോരൻ, പുളിശ്ശേരി, പായസം തുടങ്ങിയവ അടങ്ങിയതാണ് ലുലു അച്ചായൻസ് സദ്യ. 34.50 ദിർഹമാണ് വില. ഈസ്റ്ററിനോട് അനുബന്ധിച്ച് വീട്ടുപകരണങ്ങൾ, ഇലക്ട്രോണിക്സ് ഉത്പന്നങ്ങൾക്കും മികച്ച ഓഫറുകൾ ഒരുക്കിയിട്ടുണ്ട്.