ഉമ്മുൽഖുവൈനിൽ ഫാക്ടറിയിൽ വൻ തീപിടിത്തം

Mail This Article
×
ഉമ്മുൽഖുവൈൻ ∙ ഉമ്മുൽഖുവൈനിൽ ഫാക്ടറിയിൽ വൻ തീപിടിത്തം ആർക്കും പരുക്ക് റിപ്പോർട്ട് ചെയ്തിട്ടില്ല. ഇന്നലെ (വെള്ളി) വൈകിട്ടായിരുന്നു സംഭവം. ഇവിടെ നിന്ന് മണിക്കൂറുകളോളം കറുത്ത പുക ഉയർന്നു.
അടുത്തടുത്തായി ഫാക്ടറികളും വെയർഹൗസുകളും സ്ഥിതി ചെയ്യുന്ന വ്യവസായ മേഖലയാണിത്. ഉടൻ സ്ഥലത്തെത്തിയ സിവിൽ ഡിഫൻസ് തീ നിയന്ത്രണവിധേയമാക്കി. കൂടാതെ, ഈ ഭാഗത്തേയ്ക്കുള്ള വാഹനങ്ങളെ വഴിതിരിച്ചുവിട്ടു. അഗ്നിബാധയുടെ കാരണം അന്വേഷിക്കുന്നു.
കഴിഞ്ഞ ദിവസങ്ങളിൽ ഷാർജയിലും ദുബായിലും അഗ്നിബാധകൾ റിപ്പോർട്ട് ചെയ്തിരുന്നു. ഷാർജ അൽ നഹ് ദയിൽ തീ പിടിച്ച ബഹുനില കെട്ടിടത്തിന്റെ മുകളിൽ നിന്ന് ചാടിയ 4 ആഫ്രിക്കൻ യുവാക്കൾക്കും ഇത് കണ്ട് ഹൃദയാഘാതമുണ്ടായ പാക്കിസ്ഥാനി സ്വദേശിക്കും ദാരുണാന്ത്യവുമുണ്ടായി.
English Summary:
Massive fire breaks out at factory in Umm al-Quwain
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.