സൗദി അറേബ്യയിലെ തബൂക്കിന് സമീപം റോഡപകടം; മലയാളി യുവാവ് ഉൾപ്പെടെ രണ്ട് പ്രവാസികൾക്ക് ദാരുണാന്ത്യം

Mail This Article
×
തബൂക്ക് ∙ സൗദി അറേബ്യയിലെ തബൂക്കിന് സമീപം ദുബയിൽ ടിപ്പർ ലോറിക്ക് പിന്നിൽ വാൻ ഇടിച്ച് മലപ്പുറം കൊണ്ടോട്ടി സ്വദേശിയും രാജസ്ഥാൻ സ്വദേശിയും മരിച്ചു. കൊണ്ടോട്ടി ഐക്കരപ്പടി വെണ്ണായൂർ കുറ്റിത്തൊടി ശരീഫിന്റെ മകൻ ഷെഫിൻ മുഹമ്മദ് (26), രാജസ്ഥാൻ സ്വദേശി ഇർഫാൻ അഹമ്മദ്(52) എന്നിവരാണ് മരിച്ചത്.
തബൂക്കിൽനിന്ന് ദുബയിലേക്ക് പോകുന്നതിനിടെയാണ് അപകടമുണ്ടായത്. ശിഖ്രി എന്ന സ്ഥലത്തെ ഇറക്കത്തിൽ വച്ച് ഇവരുടെ വാഹനം മുന്നിലുണ്ടായിരുന്ന ടിപ്പർ ലോറിയുടെ പിറകിൽ ഇടിക്കുകയായിരുന്നു. മൃതദേഹങ്ങൾ ദുബ ഗവ. ആശുപത്രി മോർച്ചറിയിൽ.
English Summary:
Kondotty native and Rajasthan native died in a road accident in Tabuk - Shefin Mohammed, Irfan Ahmed
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.