ADVERTISEMENT

അൽകോബാർ ∙ വാഹനാപകടത്തിൽ പ്രവാസി മലയാളി കിഴക്കൻ പ്രവിശ്യയിലെ അൽകോബാറിൽ മരിച്ചു. കൊല്ലം, കലയപുരം, പൂവറ്റൂർ ഈസ്റ്റ് സ്വദേശി ഗോപി സദനത്തിൽ, ഗോപകുമാർ ഗോപിനാഥൻ പിള്ള(51) ആണ് മരിച്ചത്. കഴിഞ്ഞ വെള്ളിയാഴ്ച വൈകിട്ട് അൽ കോബാറിലെ തുഖ്ബ, 20 സ്ട്രീറ്റ് റോഡിലെ സീബ്രാ ലൈനിലൂടെ കാൽനടയായി മറുവശം കടക്കുമ്പോൾ പാഞ്ഞു വന്ന വാഹനം ഇടിക്കുകയായിരുന്നുവെന്ന് സാമൂഹ്യപ്രവർത്തകർ പറഞ്ഞു.

വിവരമറിഞ്ഞ് ജീവൻ രക്ഷാപ്രവർത്തകർ ആംബുലൻസിൽ അടിയന്തിരമായി എത്തിയെങ്കിലും അപകടത്തിൽ തലക്ക് ഗുരുതര പരുക്കേറ്റ ഗോപകുമാർ സംഭവസ്ഥലത്തു തന്നെ മരിച്ചതായി സ്ഥിരീകരിച്ചു. പൊലീസ് എത്തി മേൽ നടപടികൾ സ്വീകരിച്ചു. വർഷങ്ങളായി തുഖ്ബയിൽ എയർകണ്ടീഷനറുകൾ റിപ്പയർ ചെയ്യുന്ന വർക്ഷോപ്പ് നടത്തി വരികയായിരുന്നു.

ഖത്തീഫ് സെൻട്രൽ ആശുപത്രി മോർച്ചറിയിലാണ് മൃതദേഹം സൂക്ഷിച്ചിരിക്കുന്നത്. ഗോപിനാഥൻ പിള്ള, പൊന്നമ്മ എന്നിവർ മാതാപിതാക്കളാണ്. ഭാര്യ ശ്രീജ ഗോപകുമാർ. മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള നിയമനടപടിക്രമങ്ങൾ പൂർത്തീകരിക്കുന്നതിന് അൽകോബാർ കെഎംസിസി വെൽഫെയർവിങ്  ചെയർമാൻ ഹുസൈൻ നിലമ്പൂർ രംഗത്തുണ്ട്. സംസ്കാരം പിന്നീട് നാട്ടിൽ നടത്തും.

English Summary:

Pravasi Malayali dies in car accident in Saudi Arabia

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com