എമിറേറ്റ്സ് വിമാനക്കമ്പനിയുടെ കാറ്ററിങ് കേന്ദ്രം സന്ദർശിച്ച് ദുബായ് കിരീടാവകാശി

Mail This Article
×
ദുബായ് ∙ ആഗോള വ്യോമയാന മേഖലയിലെ ഒരു പ്രധാന പങ്കാളിയായ എമിറേറ്റ്സ് വിമാനക്കമ്പനിയുടെ കാറ്ററിങ് കേന്ദ്രം സന്ദർശിച്ച് യുഎഇ ഉപപ്രധാനമന്ത്രിയും പ്രതിരോധമന്ത്രിയും ദുബായ് കിരീടാവകാശിയുമായ ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം.
കേന്ദ്രത്തിന്റെ നൂതന സ്മാർട് സംവിധാനങ്ങൾ, ഗുണനിലവാരം, നവീകരണം, സുസ്ഥിരത എന്നിവയെ അദ്ദേഹം പിന്നീട് പ്രശംസിച്ചു. എമിറേറ്റ്‌സിനും 100-ലേറെ രാജ്യാന്തര വിമാനക്കമ്പനികൾക്കുമായി ഓരോ ദിവസവും രണ്ടരലക്ഷത്തിലേറെ ഭക്ഷണപ്പൊതികൾ സംഘം തയ്യാറാക്കുന്നു.
ദുബായിയുടെ വ്യോമയാന മേഖലയുടെ മത്സരശേഷിയും മികവും പ്രതിഫലിപ്പിക്കുന്ന ശ്രദ്ധേയമായ നേട്ടമാണിതെന്നും അദ്ദേഹം പറഞ്ഞു. ഉയർന്ന നിലവാരത്തിൽ തയ്യാറാക്കുന്ന ഭക്ഷണവിഭവങ്ങൾ കണ്ടറിഞ്ഞ ഷെയ്ഖ് ഹംദാൻ അടുക്കളയുടെ പ്രവർത്തനം വിശദമായി മനസിലാക്കി.
English Summary:
Sheikh Hamdan visited Emirates Catering Centre in Dubai
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.