ADVERTISEMENT

ദുബായ് ∙ നേപ്പാളിൽ സ്കൂൾ സ്ഥാപിക്കാൻ യുഎഇയിലെ ഏഴ് എമിറേറ്റുകളിലൂടെ ഓടി മലയാളി. യുഎഇ പ്രവാസി മലയാളികൾക്കിടയിൽ അറിയപ്പെടുന്ന അത്ലറ്റ് ജേക്കബ് തങ്കച്ചനാണ് ദുബായ് കെയേഴ്സും ജെംസ് മോഡേൺ അക്കാദമിയും ചേർന്ന് സംഘടിപ്പിച്ച റൺ നേപ്പാളിൽ അഞ്ച് ദിവസം കൊണ്ട് യുഎഇയിലെ ഏഴ് എമിറേറ്റുകളിൽ 250+ കിലോമീറ്റർ ഓടി പൂർത്തിയാക്കിയത്.

ഈ മരത്തോണിൽ നിന്ന് കിട്ടുന്ന വരുമാനം നേപ്പാളിൽ ഒരു സ്കൂൾ നിർമിക്കാൻ ഉപയോഗിക്കും. 2016 മുതൽ കായിക മേഖലയിൽ സജീവമായ ജേക്കബ് സ്‌പൈസ് കോസ്റ്റ് കൊച്ചി, അബുദാബി, കോയമ്പത്തൂർ, റാക് ഹാഫ് മാരത്തോൺ എന്നിവയിലും പങ്കെടുത്തു.

2020 ൽ  ഇദ്ദേഹം ഫസ്റ്റ് അയേൺ മാൻ 70:3 ( 1.2 മൈൽ നീന്തൽ, 56 മൈൽ ബൈക്ക് റൈഡ്, 13.2 മൈൽ ഓട്ടം )ആയി വിജയകരമായി പൂർത്തീകരിച്ചു. കൂടാതെ ഊട്ടി അൾട്രാ മാരത്തോൺ, വാഗമൻ അൾട്രായിൽ മാരത്തോൺ എന്നിവയിലും പങ്കെടുത്തു. 70 കിലോ മീറ്റർ അൾട്രാ മാരത്തോൺ ജെബൽ ജെയ്സ് 2 പ്രാവശ്യം ഓടി ഇന്ത്യ ബുക്ക്‌ ഓഫ് റെക്കോർഡ്, ഏഷ്യ ബുക്ക്‌ ഓഫ് റെക്കോർഡ് എന്നിവയിൽ ഓടിക്കയറി.

ജേക്കബ് തങ്കച്ചൻ. ചിത്രം: സ്പെഷൽ അറേഞ്ച്മെന്റ്
ജേക്കബ് തങ്കച്ചൻ. ചിത്രം: സ്പെഷൽ അറേഞ്ച്മെന്റ്

161 കിലോമീറ്റർ  ജൈസല്മർ മാരത്തണിലും പങ്കെടുത്തു. ഐ. ടി ബിസിനസ്സ് നടത്തുന്ന ജേക്കബിന് പ്രോത്സാഹനമായി ഭാര്യ ജെസ്സി,  എവറസ്റ്റ്‌ ബേസ് ക്യാംപ് യാത്ര നടത്തിയ ഏകമകൻ  ജോൺ ജേക്കബ് എന്നിവർ കൂടെയുണ്ട്. ആരോഗ്യമുള്ള ലഹരി വിമുക്തമായ ഒരു തലമുറയെ വാർത്തെടുക്കുക എന്നതാണ് തന്റെ ലക്ഷ്യമെന്ന് ഇദ്ദേഹം പറയുന്നു.

English Summary:

Malayali athlete in UAE completes over 250 km run to establish a school in Nepal

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com