അബുദാബിയിൽ മൂന്ന് വർഷത്തിനുള്ളിൽ 20 പുതിയ ലുലു സ്റ്റോറുകൾ

Mail This Article
അബുദാബി∙ അബുദാബിയിൽ മൂന്ന് വർഷത്തിനുള്ളിൽ 20 പുതിയ ലുലു സ്റ്റോറുകൾ കൂടി തുറക്കുമെന്ന് ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ യൂസഫലി പറഞ്ഞു. യുഎഇയിൽ വിപുലമായ പദ്ധതികൾ വൈകാതെ ലുലു യാഥാർഥ്യമാക്കും. അബുബാബി റീം ഐലൻഡിൽ രണ്ടാമത്തെ സ്റ്റോർ ഉദ്ഘാടന വേളയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
റീം ഐലൻഡ് വൈ ടവറിലാണ് പുതിയ ലുലു എക്സ്പ്രസ് സ്റ്റോർ അബുദാബി മുനസിപ്പാലിറ്റി അർബൻ പ്ലാനിങ് സെക്ടർ എക്സിക്യൂട്ടീവ് ഡയറക്ടർ ഖാലിദ് നാസർ അൽ മെൻഹാലി ഉദ്ഘാടനം ചെയ്തു. 9,500 ചതുരശ്രയടിയിലുള്ള ലുലു സ്റ്റോറിൽ ഗ്രോസറി, വീട്ടുപകരണങ്ങൾ തുടങ്ങി ദൈനംദിന ഉത്പന്നങ്ങളുടെ വിപുലമായ ശേഖരം ഒരുക്കിയിട്ടുണ്ട്. ബേക്കറി, ഹോട്ട് ഫൂഡ് വിഭവങ്ങളും ലഭ്യമാക്കിയിരിക്കുന്നു. ഷോപ്പിങ് സുഗമമാക്കാൻ സെൽഫ് ചെക്ക് ഔട്ട് കൗണ്ടറുകൾ അടക്കം സജ്ജീകരിച്ചിട്ടുണ്ട്.

റീം ഐലൻഡിലെ ഉപഭോക്താകൾക്ക് മികച്ച ഷോപ്പിങ് അനുഭവമാണ് ലുലു എക്സ്പ്രസ് സ്റ്റോർ സമ്മാനിക്കുക. ലുലു ഗ്രൂപ്പ് എക്സിക്യൂട്ടീവ് ഡയറക്ടർ എം.എ. അഷറഫ് അലി, സിഇ ഒ സൈഫി രൂപാവാല, ലുലു അബുദാബി ഡയറക്ടർ അബൂബക്കർ, റീജനൽ ഡയറക്ടർ അജയ് എന്നിവരും സംബന്ധിച്ചു.