ADVERTISEMENT

അബുദാബി ∙ യുഎഇയില്‍ സ്വദേശികളല്ലാത്തവര്‍ മാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ട് സ്വദേശികളുടെ ശൈലിയില്‍ സംസാരിക്കുന്നതിന് വിലക്ക്. ചാനലുകളില്‍ യുഎഇ ശൈലിയില്‍ സംസാരിക്കാന്‍  പൗരന്മാര്‍ക്ക് മാത്രമാണ് അനുമതിയുള്ളത്.

ചില മാധ്യമങ്ങളില്‍ യുഎഇ ഭാഷാശൈലിയും സാംസ്‌കാരിക ചിഹ്നങ്ങളും വളച്ചൊടിക്കപ്പെടുന്നതാണ് സ്വദേശികളല്ലാത്തവര്‍ ഈ ശൈലയില്‍ ചാനലുകളില്‍ സംസാരിക്കുന്നത് വിലക്കാന്‍ കാരണം.

പദ്ധതികളെ കുറിച്ച് സ്വദേശികളല്ലാത്തവരും ദേശീയ വസ്ത്രം ധരിക്കാത്തവരുമായ ആരും ചാനല്‍ പരിപാടികളില്‍ പങ്കെടുത്ത് സംസാരിക്കാന്‍ പാടില്ല എന്ന പുതിയ നയം മൂന്ന് മാസം മുൻപ് നടപ്പാക്കിയതായി നാഷനല്‍ മീഡിയ ഓഫിസ്, എമിറേറ്റ്‌സ് മീഡിയ കൗണ്‍സില്‍ ചെയര്‍മാൻ അബ്ദുല്ല ബിന്‍ മുഹമ്മദ് ആലുഹാമിദ് പറഞ്ഞു.

യുഎഇ സമൂഹത്തിന്റെ ശരിയായ വ്യക്തിത്വം മറ്റുള്ളവരില്‍ എത്തിക്കാന്‍ വേണ്ടിയാണ് ഇത്തരമൊരു നിയന്ത്രണം നടപ്പാക്കിയതെന്നും അബ്ദുല്ല ബിന്‍ മുഹമ്മദ് അൽ ഹാമിദ് പറഞ്ഞു.

English Summary:

UAE: Only citizens can speak in Emirati dialect on media channels in new policy

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT