ADVERTISEMENT

ഷാർജ ∙ ഷാർജയിലെ വാഹനയുടമകൾക്ക് ഒരു ആശ്വാസ വാർത്ത. എമിറേറ്റിൽ ഇഷ്യൂ ചെയ്ത തീയതി മുതൽ 10 വർഷം പഴക്കമുള്ള ഗതാഗത നിയമലംഘനങ്ങൾ റദ്ദാക്കുന്നു. ഇതിനായുള്ള അഭ്യർഥനയ്ക്ക് 1,000 ദിർഹം ഫീസ് ഈടാക്കും. എങ്കിലും ചില കേസുകളെ ഈ ഫീസിൽ നിന്ന് ഒഴിവാക്കിയിരിക്കുന്നതായും അധികൃതർ അറിയിച്ചു. ഇന്ന് രാവിലെ ഷാർജ ഭരണാധികാരിയുടെ ഓഫിസിൽ നടന്ന കൗൺസിൽ യോഗത്തിലാണ് തീരുമാനം പ്രഖ്യാപിച്ചത്.

∙ ഒഴിവാക്കിയവ
1. വാഹന ഉടമ മരിച്ചതിനുള്ള തെളിവ് ഹാജരാക്കിയാൽ.
2. വാഹന ഉടമ തുടർച്ചയായി (10) വർഷത്തിൽ കുറയാത്ത കാലയളവിൽ രാജ്യം വിട്ടുപോയതിന്റെ തെളിവ്.
3. ഉടമയെ സമീപിക്കാൻ കഴിയാത്തതിനെത്തുടർന്ന് ഉടമ ഉപേക്ഷിച്ച വാഹനം.

ഷാർജ ഉപ ഭരണാധികാരിയും എക്സിക്യൂട്ടീവ് കൗൺസിൽ ഡെപ്യൂട്ടി ചെയർമാനുമായ ഷെയ്ഖ് സുൽത്താൻ ബിൻ അഹമ്മദ് ബിൻ സുൽത്താൻ അൽ ഖാസിമിയുടെ സാന്നിധ്യത്തിൽ ഷാർജ ഡെപ്യൂട്ടി ഭരണാധികാരിയും എക്സിക്യൂട്ടീവ് കൗൺസിൽ ഡെപ്യൂട്ടി ചെയർമാനുമായ ഷെയ്ഖ് അബ്ദുല്ല ബിൻ സാലിം ബിൻ സുൽത്താൻ അൽ ഖാസിമിയുടെ അധ്യക്ഷതയിലായിരുന്നു യോഗം.

English Summary:

Relief for vehicle owners in Sharjah; 10-year-old traffic violations cancelled

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com