ADVERTISEMENT

മസ്‌കത്ത് ∙ ഒമാനെതിരെയുള്ള ആദ്യ ഏകദിന മത്സരത്തില്‍ കേരളത്തിന് ജയം. ഒമാന്‍ ക്രിക്കറ്റ് അക്കാദമി ഗ്രൗണ്ടില്‍ നടന്ന കളിയില്‍ നാല് വിക്കറ്റിനാണ് കേരളത്തിന്റെ ജയം. ക്യാപ്റ്റന്റെ സെഞ്ചറി മികവില്‍ ഒമാന്‍ മികച്ച സ്‌കോര്‍ ഉയര്‍ത്തിയെങ്കിലും രോഹന്‍ കുന്നുമ്മലിന്റെ സെഞ്ചറിയിലൂടെ കേരളം മറുപടി നല്‍കി.

ടോസ് നേടിയ കേരളം ഓമാനെ ബാറ്റിങ്ങിന് അയക്കുകയായിരുന്നു. ആദ്യം ബാറ്റ് ചെയ്ത ഒമാന്‍ നിശ്ചിത ഓവറില്‍ പത്ത് വിക്കറ്റ് നഷ്ടത്തില്‍ 326 റണ്‍സെടുത്തു. ക്യാപ്റ്റന്‍ ജതീന്ദര്‍ സിങ്ങിന്റെ ഇന്നിങ്സ് (136 ബോളില്‍ നിന്ന് 153 റണ്‍സ്) ആതിഥേയരെ മുന്നൂറ് കടത്തി. ഇതില്‍ 11 ബൗണ്ടറികളും മൂന്ന് സിക്‌സറും ഉള്‍പ്പെടും. 68 ബോളില്‍ നിന്ന് 73 റണ്‍സാണ് അമീര്‍ ഖലീല്‍ നേടിയത്. പൃത്വി മാച്ചി (16), ഹമ്മദ് മിര്‍സ (19) മുജീബ് ഉര്‍ അലി (10) വിനായക ശുക്ല (29) റണ്‍സെടുത്തു.

കേരളത്തിന് വേണ്ടി നിദീഷും ഏദന്‍ ആപ്പിള്‍ ടോമും നാല് വിക്കറ്റ് വീതം വീഴ്ത്തി. ബിജു നാരായണനും അഹമദ് ഇമ്രാനും ഒരോ വിക്കറ്റും വീഴ്ത്തി. മറുപടി ബാറ്റിങ്ങില്‍ 327 എന്ന കൂറ്റന്‍ വിജയ ലക്ഷ്യവുമായി ഇറങ്ങിയ കേരളത്തിന് മികച്ച തുടക്കം ലഭിച്ചു.

തുടര്‍ന്ന് ഇടവേളകളില്‍ വിക്കറ്റുകള്‍ നഷ്ടമായെങ്കിലും രോഹന്‍ കുന്നുമ്മല്‍  (109 ബാളില്‍ 122) ഒരറ്റത്ത് കൃത്യമായി ബാറ്റ് വീശി. കൂട്ടിനെത്തിയ സല്‍മാന്‍ നിസാറും (87) മികച്ച സംഭാവന നല്‍കിയതോടെ കേരളം വിജയ തീരമണയുകയായിരുന്നു. കേരളത്തിനായി നാല് സിക്‌സറും 12 ബൗണ്ടറിയും അടങ്ങുന്നതായിരുന്നു രോഹന്റെ ഇന്നിങ്സ്.

English Summary:

Kerala wins the match held at the Oman Cricket Academy Ground

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com