ADVERTISEMENT

മസ്‌കത്ത് ∙ മസ്‌കത്ത് ഗവർണറേറ്റിലെ വാണിജ്യ സ്ഥാപനത്തിൽ വിൽപനയ്ക്കായി എത്തിച്ച ലൈസൻസില്ലാത്ത ഹെർബൽ, സൗന്ദര്യവർധക ഉൽപന്നങ്ങൾ ഉപഭോക്തൃ സംരക്ഷണ വിഭാഗം പിടിച്ചെടുത്തു. കഴിഞ്ഞ ദിവസം മാർക്കറ്റ് റഗുലേഷൻ ആൻഡ് കൺട്രോൾ സർവീസസ് ഡിപ്പാർട്ട്‌മെന്റ് നടത്തിയ പരിശോധനയിലാണ് വൻതോതിൽ ഉൽപന്നങ്ങൾ കണ്ടുകെട്ടിയത്.

ക്രീമുകൾ, കാപ്‌സ്യൂളുകൾ, ഔഷധ ചേരുവകൾ ചേർത്ത വിവിധ തരം തേൻ എന്നിവയുൾപ്പെടെ 1,329 ഉൽപന്നങ്ങളാണ് പിടിച്ചെടുത്തത്. റജിസ്റ്റർ ചെയ്യാത്തതും അപകടകരമായേക്കാവുന്നതുമായ ഉൽപന്നങ്ങൾ വിൽക്കുന്നത് ഒഴിവാക്കണമെന്ന് ഉപഭോക്തൃ സംരക്ഷണ വിഭാഗം അധികൃതർ ആവശ്യപ്പെട്ടു.

English Summary:

Over 1,300 Unlicensed Herbal and Cosmetic Products Seized by Authorities

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com