കേളി കലാ സാംസ്കാരിക വേദിക്ക് സൗദി ആരോഗ്യ മന്ത്രാലയത്തിന്റ ആദരവ്

Mail This Article
ദവാദ്മി ∙ കേളി കലാ സാംസ്കാരിക വേദി ദവാദ്മി യൂണിറ്റും സൗദി ആരോഗ്യ മന്ത്രാലയത്തിന്റെ ഭാഗമായ ദവാദ്മി ജനറൽ ഹോസ്പിറ്റൽ ബ്ലഡ് ബാങ്ക് ഡിപ്പാർട്ടുമെന്റും സംയുക്തമായി നടത്തിയ രക്തദാനക്യാംപിന് ദവാദ്മി ജനറൽ ഹോസ്പിറ്റൽ ഡയറക്ടർ മർസൂഖ് ഇബ്നു അബ്ദുള്ള അൽ- ഒത്തൈബിയിൽ നിന്ന് ആദരം.
കേളി കലാ സാംസ്കാരിക വേദിയും സൗദി ആരോഗ്യമന്ത്രാലയവും ലുലു ഹൈപ്പർ മാർക്കറ്റും സംയുക്തമായി ഏപ്രിൽ 11ന് സംഘടിപ്പിച്ച കേളിമെഗാ രക്തദാനക്യാംപ് 'ജീവസ്പന്ദനം 2025' ന്റെ ഭാഗമായി ദവാദ്മി ജനറൽ ഹോസ്പിറ്റൽ ബ്ലഡ് ബാങ്ക് ഡിപ്പാർട്ടുമെന്റും കേളി മുസാഹ്മിയ ഏരിയായിലെ ദവാദ്മി യൂണിറ്റുമായി സഹകരിച്ച് സമ ഓഡിറ്റോറിയത്തിൽ രക്ത ദാനക്യാംപ് സംഘടിപ്പിച്ചിരുന്നു.
മലാസിലെ ലുലുവിൽ വച്ച് നടന്ന സൗദിയിലെ ഏറ്റവും വലിയ രക്ത ദാനക്യാംപിന് (1428 ദാതാക്കൾ) അന്നേ ദിവസത്തെ സമാപന ചടങ്ങിൽ വച്ച് റിയാദ് ബ്ലഡ് ബാങ്ക് റീജനൽ ഡയറക്ടർ ഖാലിദ് സൗബി മെമന്റോയും സർട്ടിഫിക്കറ്റും കേളി സെക്രട്ടറി സുരേഷ് കണ്ണപുരത്തിനും പ്രസിഡന്റ് സെബിൻ ഇക്ബാലിനുംകൈമാറി ക്കൊണ്ട് കേളിയെ ആദരിച്ചിരുന്നു.
കേളി ദവാദ്മി ജീവകാരുണ്യ വിഭാഗം കൺവീനർ രാജേഷ്, ചെയർമാൻ മുഹമ്മദ് റാഫി, കേളി ദവാദ്മി രക്ഷാധികാരി സമിതി അംഗം ഉമ്മർ, മുജീബ് എന്നിവർ ചേർന്ന് ദവാദ്മി ജനറൽ ഹോസ്പിറ്റൽ ഡയറക്ടറിൽ നിന്നും ദവാദ്മി യൂണിറ്റിന് വേണ്ടി ആദരം ഏറ്റുവാങ്ങി.