ADVERTISEMENT

മസ്‌കത്ത് ∙ ഒമാനില്‍ തൊഴില്‍, താമസ നിയമങ്ങള്‍ ലംഘിച്ച 36 പ്രവാസികളെ അറസ്റ്റ് ചെയ്തു. ബൗഷര്‍ വിലായത്തില്‍ മസ്‌കത്ത് ഗവര്‍ണറേറ്റ് പൊലീസ് കമാന്റും പൊലീസ് സ്‌പെഷ്യല്‍ ടാസ്‌ക് ഫോഴ്‌സും സഹകരിച്ച് നടത്തിയ പരിശോധനയിലാണ് ഇന്ത്യക്കാരടക്കമുള്ള നിയമലംഘകര്‍ പിടിയിലായത്.

18 ബംഗ്ലദേശ് പൗരന്മാര്‍, അഞ്ച് പാകിസ്ഥാനികള്‍, നാല് ഇന്ത്യക്കാര്‍, നാല് ഈജിപ്തുകാര്‍, മൂന്ന് യെമനികള്‍, ഒരു ഇറാഖി, ഒരു ജോര്‍ദാനിയന്‍ എന്നിവരെയാണ് അറസ്റ്റ് ചെയ്തതെന്നും ഇവര്‍ക്കെതിരെ നിയമ നടപടികള്‍ പുരോഗമിക്കുകയാണെന്നും അധികൃതര്‍ അറിയിച്ചു.

English Summary:

36 Expatriates Arrested in Oman for Violating Labor and Residency Laws

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com