ADVERTISEMENT

മസ്‌കത്ത് ∙ മസ്‌കത്ത് ഇന്ത്യൻ എംബസി, സുഹാർ ഇന്ത്യൻ സോഷ്യൽ ക്ലബ്ബുമായി സഹകരിച്ച് കോൺസുലാർ ക്യാംപ് സംഘടിപ്പിക്കുന്നു. സുഹാറിലെ ജിൻഡാൾ ടൗൺഷിപ്പ് ഹാളിൽ ഈ മാസം 26 ന് രാവിലെ 10 മുതൽ ഉച്ചക്ക് ഒരു മണി വരെയും ഉച്ചക്ക് രണ്ട് മുതൽ വൈകുന്നേരം നാലു വരെയായിരിക്കും ക്യാംപ്.

ഇന്ത്യൻ എംബസിയിൽ നിന്നുള്ള ബന്ധപ്പെട്ട ഉദ്യോഗസ്ഥർ സംബന്ധിക്കും. അപേക്ഷകൾക്കും മറ്റു സേവനങ്ങൾക്കും വരുന്നവർ പാസ്‌പോർട്ട്, സിവിൽ ഐ ഡി കാർഡ് എന്നിവയുടെ ഒറിജിനലും പകർപ്പും കൊണ്ടുവരണം. അതേസമയം, സാങ്കേതിക കാരണങ്ങളാൽ പാസ്‌പോർട്ട് പുതുക്കലുകൾ സ്വീകരിക്കുന്നില്ലെന്ന് അധികൃതർ അറിയിച്ചു. ബാത്തിന, ബുറൈമി മേഖലയിൽ നിന്നുള്ള പ്രവാസികൾക്ക് ഏറെ ആശ്വാസകരമാകും എംബസി ഒരുക്കുന്ന കോൺസുലാർ ക്യാംപ്. തുടർ സേവനങ്ങൾ എംബസി വഴിയും ലഭ്യമാക്കും. വിവരങ്ങൾക്ക്: 99385148.

ക്യാംപിൽ ലഭിക്കുന്ന സേവനങ്ങൾ
1. പവർ ഓഫ് അറ്റോണി അറ്റസ്‌റ്റേഷൻ
2. വിദ്യാഭ്യാസ സർട്ടിഫിക്കറ്റ് അറ്റസ്‌റ്റേഷൻ
3. സത്യവാംഗ്മൂലം അറ്റസ്‌റ്റേഷൻ
4. പാസ്‌പോർട്ടിൽ പേരിന്റെ അക്ഷരവിന്യാസത്തിലോ കുടുംബപ്പേര് ചേർക്കുന്നതിനോ പേരുകൾ വിഭജിക്കുന്നതിനോ ഉള്ള അപേക്ഷകൾ സ്വീകരിക്കൽ
5. നവജാത ശിശുക്കളുടെ ജനന റജിസ്‌ട്രേഷൻ
6. എൻ ആർ ഐ, സി ഐ ഡബ്ല്യുു ജി (ഗൾഫിലെ ഇന്ത്യൻ തൊഴിലാളികളുടെ കുട്ടികൾ) എന്നീ സർട്ടിഫിക്കറ്റുകൾക്കുള്ള അപേക്ഷ സ്വീകരിക്കൽ
7. ഇന്ത്യയിൽ വായ്പ എടുക്കുന്നതിനുള്ള സാലറി സർട്ടിഫിക്കറ്റുകൾ സാക്ഷ്യപ്പെടുത്തൽ.

English Summary:

Indian Embassy in Muscat is organizing a consular camp in collaboration with the Suhar Indian Social Club

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com