ഓർമ ബാഡ്മിന്റൻ ടൂർണമെന്റ് നടത്തി

Mail This Article
ദുബായ് ∙ ഓർമ ദുബായ് നടത്തിയ ബാഡ്മിന്റൻ ടൂർണമെന്റിൽ പുരുഷ വിഭാഗത്തിൽ ആസിഫ് - അവിനാഷ് ടീം വിജയിച്ചു. ഫസ്റ്റ് റണ്ണറപ്പ്: നജ്മുദ്ദീൻ - സബീർ മുഹമ്മദ്, സെക്കൻഡ് റണ്ണറപ്പ്: ഫെബി - ഭുവനേന്ദ്ര. വനിതാ വിഭാഗത്തിൽ ശ്യാമ - സുശ്മി ജേതാക്കളായി.
ഫസ്റ്റ് റണ്ണറപ്പ്: ഹരിത - ശ്വേത, സെക്കൻഡ് റണ്ണറപ്പ്: ശ്രീലക്ഷ്മി - അനുശ്രീ. പെൺകുട്ടികളുടെ വിഭാഗത്തിൽ ഹായ മറിയം -ഹെസ്സ അയിഷ വിജയിച്ചു. ഫസ്റ്റ് റണ്ണറപ്പ്: നസ്രിൻ നജ്മുദ്ദീൻ - നൗറിൻ നജ്മുദ്ദീൻ. സെക്കൻഡ് റണ്ണറപ്പ്: മാളവിക മനോജ് - അലിഷ ഷാഹിജാൻ. ആൺകുട്ടികളിൽ സയന്ത് - അഫ്താബ് എന്നിവരാണ് ഒന്നാം സ്ഥാനത്ത്. ഫസ്റ്റ്റണ്ണറപ്പ്: ഹംദാൻ ഷാഹിജാൻ - ഹംദാൻ അനീഷ്. സെക്കൻഡ് റണ്ണറപ്പ്: ആദിഷ് - റഹാൻ - ദൈറ. ഓർമയുടെ അഞ്ച് മേഖലകളിൽ നിന്നുമുള്ള 152 ടീമുകൾ മാറ്റുരച്ചു.
കേരള ആരോഗ്യ, ശിശുക്ഷേമ മന്ത്രി വീണാ ജോർജ്, രാജ്യസഭാംഗം വി. ശിവദാസൻ, പ്രവാസി ക്ഷേമബോർഡ് ഡയറക്ടർ എൻ. കെ. കുഞ്ഞഹമ്മദ് എന്നിവർ പ്രസംഗിച്ചു. ഒാർമ ജനറൽ സെക്രട്ടറി പ്രദീപ് തോപ്പിൽ, സംഘാടക സമിതി ചെയർമാൻ ഷിജുബഷീർ, പ്രസിഡന്റ് ഷിഹാബ് പെരിങ്ങോട്, സെൻട്രൽ സ്പോർട്സ് കൺവീനർ രാജേഷ് എന്നിവർ പങ്കെടുത്തു.