ADVERTISEMENT

ജീവിതത്തിലെ ഏറ്റവും സുന്ദരമായ നിമിഷങ്ങൾ മറക്കാനാകാത്ത ആഘോഷങ്ങളാക്കുക എന്ന ആശയം മുന്നോട്ടു വച്ചുകൊണ്ട് നമ്മുടെ പ്രിയപ്പെട്ട ആഭരണ ബ്രാൻഡ് ആയി മാറിയ നിഷ്‌ക മൊമെന്റസ് ജ്വല്ലറി, അവരുടെ മൂന്നാമത്തേതും ഏറ്റവും വലുതുമായ ഷോറൂമിന്റെ പ്രവർത്തനം ആരംഭിക്കുകയാണ്.

അബുദാബിയിലെ പ്രധാന കേന്ദ്രങ്ങളിലൊന്നായ ഷാബിയ, മുസഫയിൽ പ്രവർത്തനം ആരംഭിക്കുന്ന നിഷ്‌കയുടെ പുതിയ ഷോറൂമിന്റെ ഉദ്ഘാടനച്ചടങ്ങ്, ഏപ്രിൽ 25ന് വൈകിട്ട് 5.30ന്, ഏവരുടെയും പ്രിയപ്പെട്ട സിനിമാ താരം സമാന്ത റൂത്ത് പ്രഭുവാണ് നിർവഹിക്കുക. കുറഞ്ഞ കാലത്തിനുള്ളിൽ തന്നെ ജനഹൃദയങ്ങൾ കീഴടക്കി യുഎഇയിലെ ഏറ്റവും വിശ്വസ്ഥമായ ജ്വല്ലറികളിലൊന്നായി മാറുകയായിരുന്നു നിഷ്ക.

ഉൽപ്പന്നങ്ങളുടെ മികച്ച ഡിസൈനിങ്, മേക്കിങ് തുടങ്ങി പ്രൈസിങ്ങിലും, സർവീസിലും വരെ അവലംബിക്കുന്ന സുതാര്യതയാണ് നിഷ്‌കയുടെ വളർച്ചക്ക് വേഗം കൂട്ടുന്നത്. ട്രെൻഡി ഡിസൈനുകളും, ആഭരണങ്ങളുടെ മേക്കിങ്ങിലെ പുതുമയും, ഉറപ്പുവരുത്തുന്ന ഉയർന്ന ഷോപ്പിങ് അനുഭവവും നിഷ്‌കയെ ജനങ്ങൾക്കിടയിൽ പ്രിയപ്പെട്ടതാക്കുന്ന കാരണങ്ങളാണ്. മുസഫയിൽ മൂന്നാമത് ഷോറൂം തുറക്കുമ്പോൾ, ലോകത്തിന്റെ വിവിധ കോണുകളിലായി നൂറോളം ഷോറൂമുകൾ എന്ന ലക്ഷ്യത്തിലേക്ക് ഒരു പടികൂടി നിഷ്ക അടുത്തിരിക്കുകയാണ്.

nishka-third-and-largest-jewelry-showroom-opens-abu-dhabi-marketing-feature2

ഗ്രാൻഡ് ലോഞ്ചിന്റെ ഭാഗമായി നിഷ്‌കയിൽ ഗംഭീരമായ ഓഫറുകളും സമ്മാനങ്ങളുമാണ് ഒരുക്കിയിരിക്കുന്നത്. അത്ഭുതപ്പെടുത്തുന്ന ഗ്രാൻഡ് ലോഞ്ച് ഓഫറുകളിലൂടെ, ആകെ ഒരു കിലോ സ്വർണ്ണമാണ് വിവിധ സമ്മാനങ്ങളായി മാത്രം നിഷ്‌ക ഈ ആഘോഷ ദിനങ്ങളിൽ നൽകുക. 2000 ദിർഹത്തിന്റെ ഓരോ പർച്ചേസുകൾക്കും ഗ്യാരണ്ടീട് ഗോൾഡ് കോയിൻസും, അതിൽ തന്നെ ഭാഗ്യശാലികൾക്ക് ഗ്രാൻഡ് ഡ്രോയിലൂടെ 200 ഗ്രാം ഗോൾഡ് നേടാനുള്ള അവസരവവുമുണ്ട്. ഇതിനും പുറമേ, ഏപ്രിൽ 25, 26, 27 തീയതികളിൽ മാത്രമായി ഓരോ മണിക്കൂറിലും ഒരു സ്മാർട്ട് ഫോൺ വീതവും നിഷ്ക സമ്മാനമായി നൽകുന്നുണ്ട്.

ഏറ്റവും കുറഞ്ഞ പണിക്കൂലിയിൽ മികച്ച ആഭരണ കളക്ഷനുകൾ ലഭ്യമാക്കുന്ന നിഷ്‌കയിൽ പണിക്കൂലി തുടങ്ങുന്നത് വെറും 0.99 ശതമാനത്തിലാണ്. പ്രദേശത്തെ തന്നെ ഏറ്റവും വലിയ ഷോറൂമുകളിലൊന്ന് പ്രാവർത്തികം ആക്കുക എന്നത് നിഷ്‌കയുടെ വളർച്ചാ വഴിയിലെ ഒരു സുപ്രധാന നാഴികക്കല്ല് തന്നെയാണ്. ഈ പ്രത്യേകതകൾ കൊണ്ട് തന്നെയാണ് അബുദാബി നിവാസികൾക്കും, മറ്റു പരിസര പ്രദേശങ്ങളിൽ ഉള്ളവർക്കും വരെ നിഷ്‌ക ജ്വല്ലറി ഒഴിവാക്കാനാകാത്തൊരു അനുഭവമായി മാറുന്നത്.

സംശുദ്ധമായ സ്വർണ്ണം ലഭ്യമാക്കുക എന്നതിൽ ഉപരി ഓരോ ഉപഭോക്താവിനും പരിപൂർണ്ണ വിശ്വാസത്തോടെ സ്വർണ്ണം വാങ്ങുവാൻ കഴിയുന്ന അവസരമൊരുക്കുക എന്നതാണ് നിഷ്‌ക മൊമെന്റസ്‌ ജ്വല്ലറിയുടെ പ്രധാന വാഗ്‌ദാനം. ഇത് പ്രാവർത്തികമാക്കാൻ മറ്റൊരു ജ്വല്ലറികൾക്കും നൽകാത്ത അത്രയും ഗ്യാരണ്ടികളാണ് നിഷ്ക നൽകുന്നത്. വിലയിലെ സുതാര്യതയാണ് അതിൽ ഒന്നാമത്തേത്. എല്ലാ ഉൽപ്പന്നങ്ങളിലും മേക്കിങ് ചാർജ്സ് ഉൾപ്പടെയുള്ള വിവരങ്ങളടങ്ങിയ പ്രൈസ് ടാഗ് നിഷ്ക ഉറപ്പു വരുത്തുന്നുണ്ട്.

കുറഞ്ഞ പണിക്കൂലിക്കൊപ്പം സത്യസന്ധമായ പ്രൈസ് ഗ്യാരണ്ടി, സർട്ടിഫൈ ചെയ്യപ്പെട്ട നാച്ചുറൽ ഡയമണ്ട്സ്, ആജീവനാന്ത സൗജന്യ മെയിൻന്റെനൻസ്, ഗോൾഡ് എക്സ്ചേഞ്ചിനു 0% ഡിഡക്ഷൻ, ബയ്‌-ബാക്ക് അഷ്വറൻസ് എന്നിവയും നിഷ്ക ജ്വല്ലറിയുടെ പ്രത്യേകതകളാണ്. ഏപ്രിൽ 25 മുതൽ ജൂൺ 1 വരെ നീളുന്ന ഗ്രാൻഡ് ലോഞ്ച് ആഘോഷങ്ങളിൽ മേൽപറഞ്ഞവ കൂടാതെ അനേകം ഗിഫ്റ്റുകളും, ഓഫറുകളും നിഷ്‌ക ജ്വല്ലറി ഏവർക്കുമായി ഒരുക്കിയിട്ടുണ്ട്.

English Summary:

Marketing Feature: Nishka's third and largest jewelry showroom opens in Shabiya and Musaffah, Abu Dhabi

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com