പഹൽഗാം ഭീകരാക്രമണം: കൊല്ലപ്പെട്ടവരിൽ യുഎഇയിലെ ഇന്ത്യൻ പ്രവാസിയും; മരണം ഭാര്യയോടൊപ്പം അവധിക്കാലം ആഘോഷിക്കുന്നതിനിടെ

Mail This Article
×
ദുബായ് ∙ കശ്മീരിലെ പഹൽഗാമിൽ ചൊവ്വാഴ്ചയുണ്ടായ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട 26 പേരിൽ യുഎഇയിലെ ഇന്ത്യൻ പ്രവാസിയും. ദുബായിൽ പ്രമുഖ ധനകാര്യ സ്ഥാപനത്തിൽ ജോലി ചെയ്യുന്ന നീരജ് ഉദ്വാനി(33)യാണ് കൊല്ലപ്പെട്ടത്. പഹൽഗാമിൽ ഭാര്യ ആയുഷിയോടൊപ്പം അവധിക്കാലം ആഘോഷിക്കുന്നതിനിടെയാണ് ഇദ്ദേഹത്തിന് നേരെ ഭീകരർ വെടിയുതിർത്തത്.
ഇന്ത്യയിലെത്തിയ ദമ്പതികൾ ഹിമാചൽ പ്രദേശിൽ സുഹൃത്തിന്റെ വിവാഹച്ചടങ്ങിൽ പങ്കെടുത്ത ശേഷമാണ് അവധി ആഘോഷിക്കാൻ കശ്മീരിലേക്ക് പോയത്. ദുബായ് ഇന്ത്യൻ സ്കൂളിലെ പൂർവ വിദ്യാർഥിയായ നീരജ് നേരത്തെ ഒരു സ്കൂൾ ഗ്രൂപ്പിൽ ധനകാര്യ പ്രഫഷനലായി ജോലി ചെയ്തിരുന്നു. 2023 ഫെബ്രുവരിയിലാണ് നീരജിന്റെയും ആയുഷിയുടെയും വിവാഹം നടന്നത്. നീരജിന്റെ മരണം യുഎഇയിലെ പ്രവാസി സുഹൃത്തുക്കൾക്ക് തീരാവേദനയായി.
English Summary:
Pahalgam Terror Attack: Indian expatriate in UAE among those killed
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.