പ്രവാസി ഇന്ത്യക്കാർക്കായി വിദേശ രാജ്യങ്ങളിലും പിഎസ്സി പരീക്ഷാ കേന്ദ്രങ്ങൾ അനുവദിക്കണം: കടയ്ക്കൽ ഒരുമ

Mail This Article
ദുബായ്∙ പ്രവാസി ഇന്ത്യക്കാർക്കായി വിദേശ രാജ്യങ്ങളിലും പിഎസ്സി പരീക്ഷാ കേന്ദ്രങ്ങൾ അനുവദിക്കണമെന്നും വിമാന യാത്രാ നിരക്ക് വർധന നിയന്ത്രിക്കണമെന്നും കടയ്ക്കൽ ഒരുമ പ്രവാസി കൂട്ടായ്മ സംസ്ഥാന സർക്കാരിനോട് അഭ്യർഥിച്ചു.
ദുബായിൽ സംഘടിപ്പിച്ച മെമ്പേഴ്സ് മീറ്റിലും ജനറൽ ബോഡിയിലുമായിരുന്നു ഈ ആവശ്യം ഉന്നയിച്ചത്. 200ൽ അധികം ആളുകൾ പങ്കെടുത്ത ജനറൽ ബോഡിയിൽ പുതിയ ഭാരവാഹികളെയും തിരഞ്ഞെടുത്തു. ഒരുമ ഡിജിറ്റൽ സുവനീറിന്റെ പ്രകാശനവും നടന്നു.

പുതിയ ഭാരവാഹികൾ: നൗഷാദ് ചുണ്ട (പ്രസിഡന്റ്), പ്രമീഷ് കാര്യം (വൈസ് പ്രസിഡന്റ്), രാജീവ് മണലുവട്ടം (സെക്രട്ടറി), അഫ്സൽ ലത്തീഫ് (ജോയിന്റ് സെക്രട്ടറി), ഷാനവാസ് കുമ്മിൾ (ജോയിന്റ് സെക്രട്ടറി), അക്ബർ ചിങ്ങേലി (ട്രഷറർ), അരുൺ ആനപ്പാറ (കലാ വിഭാഗം), നവാസ് പെരിങ്ങാട് (മീഡിയ വിഭാഗം), അനീഷ് നിർമാല്യം (ജീവകാരുണ്യ വിഭാഗം).