ADVERTISEMENT

അബുദാബി ∙ മതമൈത്രിയുടെ പ്രതീകമായ അബ്രഹാമിക് ഫാമിലി ഹൗസിൽ ഫ്രാൻസിസ് മാർപാപ്പയ്ക്കുവേണ്ടി അനുസ്മരണ കുർബാന നടത്തി. മാനവസാഹോദര്യത്തിനുവേണ്ടി ജീവിതം സമർപ്പിച്ച് വിടപറഞ്ഞ മഹാനുഭവന്റെ ആത്മശാന്തിക്കായി നടന്ന പ്രാർഥനയിൽ സമൂഹത്തിന്റെ വിവിധ തുറകളിൽനിന്നുള്ള പ്രമുഖർ പങ്കെടുത്തു.

എബ്രഹാമിന്റെ കുടുംബങ്ങളായ മുസ്‌ലിം, ക്രൈസ്തവ, ജൂത വിശ്വാസികളുടെ ആരാധനാലയങ്ങൾ ഒരു കുടക്കീഴിൽ (അബ്രഹാമിക് ഫാമിലി ഹൗസിൽ) ഒരുക്കുന്നതിന് കാരണക്കാരനായ മാർപാപ്പയ്ക്കുവേണ്ടിയാണ് ഇവിടെ ആദ്യമായി പ്രത്യേക കുർബാന നടത്തിയത്. മാർപാപ്പയുടെ യുഎഇ സന്ദർശനത്തോടനുബന്ധിച്ച് ഒപ്പുവച്ച മാനവസാഹോദര്യ മാർഗരേഖ അനുസരിച്ചാണ് അബ്രഹാമിക് ഫാമിലി ഹൗസ് ഒരുക്കിയത്.

ഇവിടെയുള്ള സെന്റ്ഫ്രാൻസിസ് ചർച്ച്, അഹ്മദ് അൽ ത്വയ്യിബ് മസ്ജിദ്, മോസസ് ബിൻ മൈമൂൻ സിനഗോഗ് എന്നിവിടങ്ങളിൽ ജാതിമത ഭേദമന്യെ ഏവർക്കും പ്രവേശിക്കാം. ഫ്രാൻസിസ് ചർച്ചിൽ നടന്ന പ്രാർഥനയ്ക്ക് യുഎഇയിലെ വത്തിക്കാൻ സ്ഥാനപതി ആർച്ച് ബിഷപ് സാക്കിയ എൽ കസ്സിസും ദക്ഷിണ അറേബ്യയുടെ അപ്പോസ്തലിക് വികാരി ബിഷപ് പൌലോ മാർട്ടിനെല്ലിയും നേതൃത്വം നൽകി. നയതന്ത്ര പ്രതിനിധികൾ, വിവിധ ദേവാലയങ്ങളിലെ വികാരിമാർ തുടങ്ങി ഒട്ടേറെ പേർ പങ്കെടുത്തു.

English Summary:

Memorial service for Pope Francis held at Abrahamic Family House

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com