ADVERTISEMENT

ഷാർജ ∙ ആലപ്പുഴ ജിംഖാന താരങ്ങൾ ഷാർജയിൽ. 'തല്ലുമാല'യ്ക്ക് ശേഷം ഖാലിദ് റഹ്‌മാന്‍ സംവിധാനം ചെയ്ത  'ആലപ്പുഴ ജിംഖാന' യുടെ വിജയാഘോഷം ഷാർജയിൽ  നടന്നു. ഷാർജ മുവൈല ലുലു ഹൈപ്പർമാർക്കറ്റിലായിരുന്നു സിനിമിയിലെ അഭിനേതാക്കൾ പങ്കെടുത്ത ആഘോഷം. നസ് ലിന്‍, ഗണപതി, ലുക് മാൻ, സന്ദീപ് പ്രദീപ്, അനഘ രവി തുടങ്ങിയ സിനിമയിലെ പ്രധാന താരങ്ങളെ നേരിട്ട് കണ്ടപ്പോൾ ആഘോഷ പരിപാടി കാണാൻ എത്തിയവർക്ക് ആവേശമായി. 

ലുലു ഗ്രൂപ്പ് ഇന്റർനാഷണൽ  ദുബായ് മേഖലാ റീജിയണൽ ഡയറക്ടർ തമ്പാൻ കണ്ണ പൊതുവാൾ, ലൈൻ ഇൻവെസ്റ്റ്‌മെന്റ്‌സ് ആൻഡ് പ്രോപ്പർട്ടീസ് ജനറൽ മാനേജർ  നവനീത് സുധാകരൻ, ട്രൂത്ത് ഗ്ലോബൽ ഫിലിംസ് ചെയർമാൻ സമദ് എന്നിവരും ചിത്രത്തിന്റെ അണിയറ പ്രവർത്തകരും പങ്കെടുത്തു.  ശിങ്കാരി മേളം, ബോളിവുഡ് ഡാൻസ്, ഡിജെ മ്യൂസിക് , കേക്ക് കട്ടിങ് തുടങ്ങിയവ ഒരുക്കിയിരുന്നു. എല്ലാ കോണുകളില്‍നിന്നും മികച്ച പ്രതികരണമാണ് ആലപ്പുഴ ജിംഖാനയ്ക്ക് സിനിമയ്ക്ക്  ലഭിക്കുന്നതെന്ന് അണിയറപ്രവർത്തകർ പറഞ്ഞു.

English Summary:

Alappuzha Gymkhana stars in Sharjah.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com