ADVERTISEMENT

അബുദാബി ∙ അബുദാബിയിൽ ഇനി അക്ഷരദിനങ്ങൾ. 34-ാമത് രാജ്യാന്തര പുസ്തകമേളയ്ക്ക് ഇന്ന് അബുദാബി നാഷനൽ എക്സിബിഷൻ സെന്ററി (അഡ്നെക്സിൽ) തിരശ്ശീലയുയർന്നു. യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാന്റെ രക്ഷാകർതൃത്വത്തിൽ "അറിവ് നമ്മുടെ സമൂഹത്തെ പ്രകാശിപ്പിക്കുന്നു" എന്ന പ്രമേയത്തിൽ നടക്കുന്ന പരിപാടിയിൽ അറബ്, രാജ്യാന്തര എഴുത്തുകാർ പങ്കെടുക്കുന്നു. ഇന്ത്യയിൽ നിന്നടക്കമുള്ള പ്രസാധകർ അവരുടെ ഏറ്റവും പുതിയ പുസ്തകങ്ങൾ പ്രദർശിപ്പിക്കുന്നുണ്ട്.

ആഗോളതലത്തിൽ സാംസ്കാരികവും ബൗദ്ധികവുമായ കൈമാറ്റം പ്രോത്സാഹിപ്പിക്കുക, അറബിക് ഭാഷാ, സംസ്കാരം, പൈതൃകം എന്നിവയുടെ സംരക്ഷണത്തിന് സംഭാവന നൽകുക, വൈവിധ്യമാർന്ന ലോക സംസ്കാരങ്ങളെയും നാഗരികതകളെയും കുറിച്ചുള്ള ധാരണ പ്രോത്സാഹിപ്പിക്കുക എന്നിവയാണ് ഈ വർഷത്തെ മേള ലക്ഷ്യമിടുന്നതെന്ന് അധികൃതർ പറഞ്ഞു.

അറബിക് ഭാഷയെ മുന്നോട്ട് കൊണ്ടുപോകുന്നതിനും സഹിഷ്ണുതയെയും മനുഷ്യ സാഹോദര്യത്തെയും കുറിച്ചുള്ള യുഎഇയുടെ കാഴ്ചപ്പാടിനെ ശക്തിപ്പെടുത്തുന്നതിനും പുസ്തകമേള കാരണമാകും. രാവിലെ 9 മുതൽ രാത്രി 10 വരെ നടക്കുന്ന മേളയിലേക്കുള്ള പ്രവേശനം സൗജന്യമാണ്. മേയ് 5ന് സമാപിക്കും.

English Summary:

34th International Book Fair begins today at the Abu Dhabi National Exhibition Center

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com