'അമേക്ക' ഇനി ഹിന്ദിയിൽ സംസാരിക്കും; ഹ്യൂമനോയ്ഡ് റോബട്ടിന് 6 ഭാഷകളിൽ അറിവ്

Mail This Article
×
ദുബായ് ∙ മ്യൂസിയം ഓഫ് ഫ്യൂച്ചറിലെ ഹ്യൂമനോയ്ഡ് റോബട്ട് (അമേക്ക) ഹിന്ദി ഉൾപ്പെടെ 6 ഭാഷകളിൽ ജനങ്ങളുമായി സംവദിക്കും. ഇംഗ്ലിഷിൽ സംസാരിക്കാൻ മടിക്കുന്നവർക്കും അറിയാത്തവർക്കും ആശ്വാസമാകുന്നതാണ് പുതിയ നടപടി. ദുബായ് എഐ വീക്കിനോടനുബന്ധിച്ചാണ് ഹിന്ദി, ചൈനീസ് ഭാഷകൾ കൂടി ഉൾപ്പെടുത്തി വിപുലപ്പെടുത്തിയത്.
കൂടുതൽ ജനങ്ങൾ സംസാരിക്കുന്ന ഭാഷയാണ് ഹിന്ദി ഉൾപ്പെടുത്താൻ പ്രേരകമായത്. അറബിക്, ഇംഗ്ലിഷ്, സ്പാനിഷ്, റഷ്യ എന്നിവയാണ് അമേക്ക സംസാരിക്കുന്ന മറ്റു ഭാഷകൾ.
English Summary:
The humanoid robot (Ameca) at the Museum of the Future will interact with people in 6 languages, including Hindi
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.