ഇന്ത്യൻ സ്കൂൾ ശിൽപശാലയിൽ ശ്രദ്ധ നേടി വിദ്യാർഥികൾകളുടെ പ്രകടനം

Mail This Article
മനാമ∙ ഇന്ത്യൻ സ്‌കൂൾ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച ശിൽപകലാശാലയിൽ വിദ്യാർഥികളുടെ സർഗ്ഗ സൃഷ്ടികൾ ശ്രദ്ധ നേടി. പ്രശസ്ത ശിൽപി മൊഹ്‌സെൻ അൽതൈത്തൂൺ ശിൽപശാലയ്ക്ക് നേതൃത്വം നൽകി. മൂന്ന് മണിക്കൂർ നീണ്ടുനിന്ന സർഗ്ഗാത്മക സെഷനിൽ വിവിധ സ്കൂളുകളിൽ നിന്നുള്ള എട്ട് മുതൽ പന്ത്രണ്ട് വരെ ക്ലാസുകളിലെ നൂറിലധികം വിദ്യാർഥികൾ ഉത്സാഹത്തോടെ പങ്കെടുത്തു. ആലേഖ് ഇന്റർ-സ്കൂൾ ചിത്രകലാ മത്സരത്തിന്റെ ഭാഗമായാണ് ഈ ശിൽപശാല സംഘടിപ്പിച്ചത്.
കളിമൺ ശിൽപകലയുടെ മനോഹരമായ ലോകത്തേക്ക് ഇറങ്ങിച്ചെല്ലാൻ ഈ ശിൽപശാല വിദ്യാർഥികൾക്ക് ഒരു അപൂർവ്വ അവസരം നൽകിയെന്ന് രക്ഷിതാക്കൾ അഭിപ്രായപ്പെട്ടു. ദേവ്ജി ഗ്രൂപ്പ് ജോയിന്റ് മാനേജിങ് ഡയറക്ടർ ജയ്ദീപ് ഭരത്ജിയും മാധുരി പ്രകാശും പരിപാടിയുടെ മുഖ്യാതിഥികളായിരുന്നു.

ഇന്ത്യൻ സ്‌കൂൾ ചെയർമാൻ അഡ്വ. ബിനു മണ്ണിൽ വറുഗീസ്, സെക്രട്ടറി വി. രാജപാണ്ഡ്യൻ, വൈസ് ചെയർമാനും സ്പോർട്സ് അംഗവുമായ ഡോ. മുഹമ്മദ് ഫൈസൽ, അക്കാദമിക ചുമതലയുള്ള അസി. സെക്രട്ടറി രഞ്ജിനി മോഹൻ, ധനകാര്യ, ഐടി ചുമതല വഹിക്കുന്ന ബോണി ജോസഫ്, പ്രോജക്ട് ആൻഡ് മെയിന്റനൻസ് അംഗം മിഥുൻ മോഹൻ, ഭരണ സമിതി അംഗം ബിജു ജോർജ്, ട്രാൻസ്പോർട്ട് അംഗം മുഹമ്മദ് നയാസ് ഉല്ല, പ്രിൻസിപ്പൽ വി.ആർ പളനിസ്വാമി, ജൂനിയർ കാമ്പസ് പ്രിൻസിപ്പൽ പമേല സേവ്യർ, സീനിയർ സ്കൂൾ ആൻഡ് അക്കാദമിക് അഡ്മിനിസ്ട്രേഷൻ വൈസ് പ്രിൻസിപ്പൽ ജി. സതീഷ്, മിഡിൽ സെക്ഷൻ വൈസ് പ്രിൻസിപ്പൽ ജോസ് തോമസ്, ജൂനിയർ വിംഗ് വൈസ് പ്രിൻസിപ്പൽ പ്രിയ ലാജി, സ്റ്റാഫ് പ്രതിനിധി പാർവതി ദേവദാസ്, കലാ വിദ്യാഭ്യാസ വിഭാഗം മേധാവി ലേഖ ശശി, നിരവധി രക്ഷിതാക്കൾ എന്നിവരും ചടങ്ങിൽ സന്നിഹിതരായിരുന്നു.
പ്ലാറ്റിനം ജൂബിലി ജനറൽ കൺവീനർ പ്രിൻസ് എസ് നടരാജൻ, ആലേഖ് ജനറൽ കൺവീനർ ശശിധരൻ എം, കൺവീനർ ദേവദാസ് സി, മറ്റ് സാമൂഹ്യ നേതാക്കൾ എന്നിവരും പരിപാടിയിൽ പങ്കെടുത്തു. സ്കൂൾ ചെയർമാൻ അഡ്വ. ബിനു മണ്ണിൽ വർഗീസ് ഭദ്രദീപം തെളിയിച്ച് പരിപാടികൾക്ക് തുടക്കം കുറിച്ചു. പ്ലാറ്റിനം ജൂബിലി ജനറൽ കൺവീനർ പ്രിൻസ് എസ് നടരാജൻ കൃതജ്ഞത പ്രകാശിപ്പിച്ചു.