ADVERTISEMENT

കുവൈത്ത് സിറ്റി∙ കുവൈത്തിൽ നിന്ന് നാട്ടിലേക്കുള്ള വിമാനയാത്രയ്ക്കിടെ മലയാളി യുവാവ് അന്തരിച്ചു. ഫോർട്ട്കൊച്ചി പള്ളുരുത്തി ബിന്നി കമ്പനി റോഡ് അറക്കൽ വീട്ടിൽ അനൂപ് ബെന്നി (32) ആണ് ഇന്ന് അന്തരിച്ചത്. ഹൃദയസംബന്ധമായ രോഗമുണ്ടായിരുന്ന അനൂപിന് കുവൈത്തിൽ വച്ച് വെള്ളിയാഴ്ച രാവിലെ അസ്വസ്ഥത ഉണ്ടായി. തുടർന്ന് സ്വകാര്യ ക്ലിനിക്കിൽ പരിശോധന നടത്തി. 

ഹൃദയമിടിപ്പിൽ വ്യത്യാസം കാണിച്ചതോടെ നാട്ടിലേക്ക് വൈകിട്ടത്തെ എയർ ഇന്ത്യ എക്സ്പ്രസിൽ വിമാനത്തിൽ പോകുന്ന യാത്രാമധ്യേയാണ് മരിച്ചത്. മൃതദേഹം മുംബൈയിലാണ് ഉള്ളത്. കഴിഞ്ഞ് 8 വർഷമായിട്ട് കുവൈത്തിലുണ്ടായിരുന്ന അനൂപ് ഇപ്പോൾ അബ്ബാസിയ ഇന്ത്യൻ സെൻട്രൽ സ്കൂളിലെ അക്കൗണ്ടന്റായിരുന്നു. ആറ് മാസം മുൻപാണ് കല്യാണം കഴിഞ്ഞത്. ഭാര്യ: ആൻസി സാമുവേൽ.

കുവൈത്ത് സെന്റ് ഗ്രിഗോറിയോസ് ഇന്ത്യൻ ഓർത്തഡോക്സ് മഹാ ഇടവക അംഗമാണ് അനൂപ്. സംസ്കാരം പിന്നീട് ഫോർട്ട്കൊച്ചി സെന്റ് പീറ്റേഴ്സ് ആൻഡ് സെന്റ് പോൾസ് ഓർത്തഡോക്സ് സിറിയൻ പള്ളി സെമിത്തേരിയിൽ നടക്കും.

English Summary:

Malayali youth dies on flight from Kuwait to Kerala

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com