തീർഥാടന കാലത്ത് മക്കയിൽ താമസം ഹജ് വീസക്കാർക്ക് മാത്രം

Mail This Article
×
മക്ക ∙ ഈ വർഷത്തെ ഹജ് സീസണിൽ ഹജ് ഇതര വീസക്കാർ മക്കയിൽ താമസിക്കുന്നതിന് വിലക്കേർപ്പെടുത്തി. ഈ മാസം 29 മുതൽ ഹജ് സീസൺ അവസാനിക്കുന്നതു വരെ വിലക്ക് തുടരുമെന്ന് ടൂറിസം മന്ത്രാലയം അറിയിച്ചു.
ഇതുസംബന്ധിച്ച അറിയിപ്പ് ട്രാവൽ, ടൂറിസം ഏജൻസികൾക്കും മക്കയിലെ താമസ കെട്ടിട ഉടമകൾക്കും നൽകി. സാധുവായ ഹജ് വീസയിൽ എത്തുന്നവർക്കോ ഹജ്ജുമായി ബന്ധപ്പെട്ട ജോലി ചെയ്യുന്നവർക്കോ മാത്രമേ കെട്ടിടങ്ങളിൽ താമസ സൗകര്യം ഒരുക്കാവൂ എന്നാണ് നിർദേശം. തീർഥാടകരുടെ സുരക്ഷ ഉറപ്പാക്കുന്നതിന് ആഭ്യന്തര മന്ത്രാലയത്തിന്റെ കർശന നിർദേശത്തെ തുടർന്നാണ് നടപടി. ഉംറ വീസക്കാർ ഉൾപ്പെടെ മറ്റു വീസകളിലുള്ളവർ 29നകം മക്ക വിടണമെന്നും അറിയിപ്പുണ്ട്. നിയമലംഘകർ കടുത്ത ശിക്ഷ നേരിടേണ്ടിവരും.
English Summary:
Ban for non-Hajj visa holders to stay in Makkah from April 29 until end of Hajj season
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.