പഹൽഗാം ഭീകരാക്രമണം: ജീവൻ പൊലിഞ്ഞവർക്ക് ആദരാഞ്ജലി അർപ്പിച്ച് ഒഐസിസി ഹഫർ അൽ ബത്തീൻ കമ്മിറ്റി

Mail This Article
×
ഹഫർ അൽ ബത്തീൻ∙ സൗദി ഒഐസിസി ഹഫർ അൽ ബത്തീൻ കമ്മിറ്റി പഹൽഗാം ഭീകരാക്രമണത്തിൽ ജീവൻ നഷ്ടമായവരുടെ വിയോഗത്തിൽ അഗാധമായ അനുശോചനം രേഖപ്പെടുത്തി. പ്രസിഡന്റ് വിബിൻ മറ്റത്തിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ രാജ്യത്തിന് എതിരായുള്ള ഇത്തരം ഭീകര പ്രവർത്തനങ്ങളെ ഒറ്റക്കെട്ടായി ചെറുക്കുമെന്ന് അംഗങ്ങൾ പ്രതിജ്ഞയെടുത്തു.
മനുഷ്യത്വരഹിതമായ ഈ ഭീകരാക്രമണത്തെ യോഗം ശക്തമായി അപലപിച്ചു. ഭരണകൂടത്തിന്റെ ഭാഗത്തുനിന്നുണ്ടായ വീഴ്ചകളെക്കുറിച്ചും ഭീകരവാദികളുടെ രാജ്യവിരുദ്ധ അജണ്ടയെക്കുറിച്ചും യോഗം ചർച്ച ചെയ്തു.
English Summary:
Saudi OICC expresses condolences over Pahalgam terror attack
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.