വിഷു സംഗമവും പ്രിവിലേജ് കാർഡ് വിതരണോദ്ഘാടനവും സംഘടിപ്പിച്ചു

Mail This Article
×
അബുദാബി∙എസ്എൻഡിപി യോഗം (സേവനം) യുഎഇ അബുദാബി യൂണിയൻ വിഷു സംഗമം നടത്തി. അഹല്യ മെഡിക്കൽ ഗ്രൂപ്പ് സീനിയർ ഓപ്പറേഷൻ മാനേജർ സൂരജ് പ്രഭാകർ, സീനിയർ റിലേഷൻഷിപ് ഓഫിസർ സത്യൻ, ഇൻകാസ് അബുദാബി പ്രസിഡന്റ് എ.എം.അൻസാർ എന്നിവർ പ്രസംഗിച്ചു. സേവനം അംഗങ്ങൾക്കുള്ള അഹല്യ ഗ്രൂപ്പ് പ്രിവിലേജ് കാർഡ് വിതരണത്തിന്റെ ഉദ്‌ഘാടനം നടത്തി.
വിവിധ ശാഖ അംഗങ്ങളുടെ കലാപരിപാടികളും ഉണ്ടായിരുന്നു. സേവനം അബുദാബി യൂണിയൻ ചെയർമാൻ മനീഷ് ശങ്കർ, വൈസ് ചെയർമാൻ ഉദയലാൽ, കൺവീനർ ചാറ്റർജി കായംകുളം, കമ്മിറ്റി അംഗങ്ങൾ വിവിധ ശാഖ ഭാരവാഹികൾ തുടങ്ങിയവർ നേതൃത്വം നൽകി.
English Summary:
Vishu Gathering and Privilege Card Distribution Inauguration Held
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.