പ്രവാസികൾ അറിയാൻ: സൗദിയിലെ വീസ, പാസ്‌പോര്‍ട്ട് സേവനങ്ങള്‍ക്ക് പുതിയ കമ്പനി

Mail This Article
റിയാദ് ∙ സൗദി അറേബ്യയിൽ ഇന്ത്യക്കാർക്കുള്ള വീസ സേവനങ്ങൾ നൽകിയിരുന്ന പുറം കരാർ പുതിയ കമ്പനിക്ക്. റിയാദ് ഇന്ത്യന്‍ എംബസിയും ജിദ്ദയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റുമായി ബന്ധപ്പെട്ട കോണ്‍സുലാര്‍, വീസ, പാസ്‌പോര്‍ട്ട് സേവനങ്ങള്‍ നല്‍കുന്നതിന് പുതിയ കരാർ അലങ്കിത് അസൈന്‍മെന്റ്‌സ് ലിമിറ്റഡിന് ലഭിച്ചു.
ഇതേവരെ വി.എഫ്.എസ് ആയിരുന്നു ഈ സേവനങ്ങൾ നൽകിയിരുന്നത്. പുതിയ ടെൻഡറിൽ ഏറ്റവും കുറവ് തുക ക്വാട്ട് ചെയ്ത അലങ്കിതിന് കരാർ ലഭിക്കുകയായിരുന്നു. വി.എഫ്.എസിന്റെ സേവനം ജൂൺ മുപ്പത് വരെയുണ്ടാകും. ഇതിന് ശേഷമായിരിക്കും അലങ്കിത് എത്തുക. റിയാദിലെ ഇന്ത്യൻ എംബസിയിലാണ് ടെൻഡർ നടപടികൾ നടന്നത്. ബിഎല്‍എസ് ഇന്റര്‍നാഷനല്‍, വൈബിഎ കാനൂ, വിഎഫ് വേള്‍ഡ് ഹോള്‍ഡിങ്‌സ്, അലങ്കിത് അസൈന്‍മെന്റ്‌സ് എന്നീ കമ്പനികളാണ് റിയാദിലെ ടെൻഡറിൽ പങ്കെടുത്തിരുന്നത്.
സൗദി അറേബ്യയിലേക്ക് തൊഴിലിനും സന്ദർശനത്തിനുമായി എത്തുന്ന ഇന്ത്യക്കാരുടെ വീസ, പാസ്‌പോര്‍ട്ട് സേവനങ്ങൾ ചെയ്യുന്നത് ഏജൻസിയാണ്. കരാര്‍ ലഭിക്കുന്ന കമ്പനിയാണ് കൈകാര്യം ചെയ്യുക. 2014 മുതൽ വി.എഫ്.എസ് ആണ് ഈ സേവനങ്ങൾ ചെയ്തിരുന്നത്.