അൽ യാലായിസ് സ്ട്രീറ്റിൽ പുതിയ മേൽപാലം തുറന്നു

Mail This Article
×
ദുബായ് ∙ ദുബായ് ഇൻവെസ്റ്റ്മെന്റ് പാർക്കിലേക്കുള്ള ഗതാഗതം സുഗമമാക്കുന്നതിന്റെ ഭാഗമായി 1.8 കിലോമീറ്റർ നീളത്തിൽ മേൽപാലം തുറന്നു. അൽ യാലായിസ് സ്ട്രീറ്റിലാണ് 3 വരി മേൽപാത.
ദുബായ് ഭാഗത്ത് നിന്നു വരുന്നവർക്ക് ഇൻവെസ്റ്റ്മെന്റ് പാർക്കിലേക്ക് നേരിട്ട് പ്രവേശിക്കാൻ സഹായിക്കുന്ന സ്ലിപ് റോഡും ഷെയ്ഖ് സായിദ് റോഡിലേക്കു പ്രവേശിക്കാൻ സഹായിക്കുന്ന സ്ലിപ് റോഡും മേൽപാലത്തിന്റെ ഭാഗമായി നിർമിച്ചിട്ടുണ്ട്.
ഇത്തിഹാദ് റെയിലും ദുബായ് ആർടിഎയും ചേർന്നാണ് മേൽപാലം നിർമിച്ചിരിക്കുന്നത്. ദേശീയ റെയിൽ ശൃംഖലയിൽ ട്രെയിനുകളുടെ സുഗമമായ യാത്രയ്ക്കു സൗകര്യമൊരുക്കുന്നതിനു വേണ്ടിയാണ് ഈ ഭാഗത്ത് മേൽപ്പാലം നിർമിച്ചതെന്ന് അധികൃതർ അറിയിച്ചു.
English Summary:
Dubai's RTA opens a flyover to ease traffic to Dubai Investment Park
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.