ADVERTISEMENT

ഷാർജ ∙ ആസ്വാദകർക്കും അവനവനും വേണ്ടി ആസ്വദിച്ചു പാടാനുള്ള പാഠങ്ങളുമായി ഈജിപ്ഷ്യൻ ഗായകൻ അലി അൽ അൽഫി ഷാർജ കുട്ടികളുടെ വായനോത്സവത്തിനെത്തി. സഭാകമ്പമകറ്റി ആസ്വാദകരുമായി നേരിട്ടു സംവദിക്കുന്ന ശബ്ദങ്ങളാകാൻ കുരുന്നുകളെ പരിശീലിപ്പിക്കുകയാണ് അലി ചെയ്യുന്നത്.

ശ്വാസം പിടിച്ചു വയ്ക്കാനുള്ള കഴിവ് വളർത്തുക, ശബ്ദം സുന്ദരമാക്കാനുള്ള വ്യായാമങ്ങൾ പരിശീലിപ്പിക്കുക, മൈക്ക് ഉപയോഗിക്കുന്നതിന്റെ രീതികൾ പഠിപ്പിക്കുക എന്നിവയാണ് പ്രധാനമായും ചെയ്തത്. ചെറിയ കളികളിലൂടെ വലിയ പാഠങ്ങൾ പഠിപ്പിക്കുന്നതാണ് അലിയുടെ ശൈലി.

ഷാർജ കുട്ടികളുടെ വായനോൽസവത്തിന്റെ ഭാഗമായി നടക്കുന്ന പാചക ക്ലാസിൽ പങ്കെടുക്കുന്നവർ.
ഷാർജ കുട്ടികളുടെ വായനോൽസവത്തിന്റെ ഭാഗമായി നടക്കുന്ന പാചക ക്ലാസിൽ പങ്കെടുക്കുന്നവർ.
English Summary:

Egyptian singer Ali Al-Alfi arrives at Sharjah Children's Reading Festival

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com