മത്സ്യബന്ധന നിരോധിത പ്രദേശങ്ങളിൽ സ്ഥാപിച്ച മത്സ്യബന്ധന വലകൾ ഖത്തർ അധികൃതർ പിടിച്ചെടുത്തു

Mail This Article
ദോഹ ∙ മത്സ്യബന്ധന നിരോധിത സമുദ്ര പ്രദേശങ്ങളിൽ സ്ഥാപിച്ചിരുന്ന മത്സ്യബന്ധന വലകൾ ഖത്തർ പരിസ്ഥിതി, കാലാവസ്ഥാ വ്യതിയാന മന്ത്രാലയത്തിലെ പരിശോധനാ സംഘം പിടിച്ചെടുത്തു. രാജ്യത്തിന്റെ സമുദ്രാതിർത്തിയിലെ ഏറ്റവും പ്രധാനപ്പെട്ട പ്രകൃതിദത്ത സമുദ്ര പരിസ്ഥിതികളിൽ ഒന്നായ പവിഴപ്പുറ്റുകളും ആഴം കുറഞ്ഞ പാറക്കെട്ടുകളും ഉൾപ്പെടെയുള്ള നിരോധിത സമുദ്ര പ്രദേശങ്ങളിൽ സ്ഥാപിച്ചിരുന്ന നിയമവിരുദ്ധ മത്സ്യബന്ധന വലകളും ഉപകാരണങ്ങളുമാണ് അധികൃതർ പിടിച്ചെടുത്തത്.
ഇതുസംബന്ധമായി മന്ത്രലാലയം ഈ മേഘലയിൽ പ്രവർത്തിക്കുന്നവർക്ക് നിരവധി തവണ മുന്നറിയിപ്പ് നൽകിയിരുന്നു. രാജ്യത്തിന്റെ സമുദ്ര ജൈവവൈവിധ്യം സംരക്ഷിക്കുന്നതിനായി പരിസ്ഥിതി, മത്സ്യബന്ധന നിയമങ്ങൾ പാലിക്കണമെന്ന് മത്സ്യത്തൊഴിലാളികളോട് മന്ത്രാലയം വീണ്ടും ആവശ്യപ്പെട്ടു. രാജ്യത്തിന്റെ സമുദ്രാതിർത്തികളിൽ ഉടനീളം ഇടയ്ക്കിടെ പരിശോധനാ ക്യാംപെയ്‌നുകൾ തുടരുമെന്നും നിയമ ലംഘനം കണ്ടാൽ ശക്തമായ നടപടികൾ സ്വീകരിക്കുമെന്നും അധികൃതർ അറിയിച്ചു .