എഐയിൽ ബഹുദൂരം മുന്നിൽ ദുബായ്; അക്കാദമിക്ക് തുടക്കം

Mail This Article
×
ദുബായ് ∙ ദുബായ് എഐ അക്കാദമി ദുബായ് കിരീടാവകാശിയും ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയുമായ ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ഉദ്ഘാടനം ചെയ്തു. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എഐ) വിദ്യാഭ്യാസത്തെ മുഖ്യധാരയിലേക്ക് കൊണ്ടുവരുന്നതിനും സമസ്ത മേഖലകളിലും എഐ സ്വീകാര്യത വർധിപ്പിക്കുന്നതിനും ലക്ഷ്യമിട്ടുള്ള പുതിയ സംരംഭത്തിൽ 10,000 ഭാവി എഐ വിദഗ്ധർക്ക് പരിശീലനം നൽകുകയാണ് ലക്ഷ്യം. ഇന്നലെ സമാപിച്ച എഐ വീക്കിലായിരുന്നു ഉദ്ഘാടന ചടങ്ങ്.
എഐയിൽ ഭാവിയെ നയിക്കാൻ ആഗ്രഹിക്കുന്നവർക്ക് ദുബായ് ലക്ഷ്യസ്ഥാനമായിരിക്കുമെന്ന് ഷെയ്ഖ് ഹംദാൻ പറഞ്ഞു. ഡിഐഎഫ്സി ഇന്നവേഷൻ ഹബ്ബിനുള്ളിലെ ദുബായ് എഐ ക്യാംപസിന്റെ ഭാഗമാണ് ദുബായ് എഐ അക്കാദമി. ഓക്സ്ഫഡ് സർവകലാശാല ഉൾപ്പെടെ പ്രമുഖ സ്ഥാപനങ്ങളുമായി സഹകരിച്ചായിരിക്കും പ്രവർത്തനം.
English Summary:
Sheikh Hamdan inaugurates Dubai AI Academy
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.