ADVERTISEMENT

മട്ടന്നൂർ ∙ കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിൽനിന്ന് ദമാം റൂട്ടിൽ ടിക്കറ്റ് നിരക്ക് കുറച്ച് എയർ ഇന്ത്യ എക്സ്പ്രസ്. മുൻപ് വേനൽ അവധിക്കാലത്ത് 40,000 രൂപയ്ക്ക് മുകളിൽ ഉണ്ടായിരുന്ന ടിക്കറ്റ് നിരക്ക് 15,000 രൂപയ്ക്ക് അടുത്തായി കുറഞ്ഞു.

ആഴ്ചയിൽ 3 ദിവസം ബുധൻ, വ്യാഴം, ശനി ആണ് എയർ ഇന്ത്യ എക്സ്പ്രസിന്റെ കണ്ണൂർ–ദമാം സർവീസ്. കണ്ണൂരിൽനിന്ന് ഇൻഡിഗോ കൂടി ദമാമിലേക്ക് സർവീസ് ആരംഭിക്കുന്നതോടെ നിരക്ക് ഇനിയും കുറയാൻ സാധ്യതയുണ്ട്.

ജൂൺ 16 മുതലാണ് ഇൻഡിഗോയുടെ ദമാം സർവീസ്. തിങ്കൾ, ബുധൻ, വെള്ളി, ഞായർ ദിവസങ്ങളിലാണ് ഇൻഡിഗോയുടെ ദമാം സർവീസ്. ഇതോടെ ആഴ്ചയിൽ 7 ദിവസവും കണ്ണൂരിനും ദമാമിനും ഇടയിൽ സർവീസ് ഉണ്ടാകും.

English Summary:

Air India Express is reducing ticket rates for the Kannur to Dammam route from Kannur International Airport

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com